സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പേപ്പൽ കാരുണ്യ പ്രവർത്തനങ്ങളുടെയും ഇറ്റലിയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് സഭാ മിഷനറി കേന്ദ്രത്തിന്‍റെയും സംയുക്ത സഹകരണത്തോടെ ലക്ഷക്കണക്കിന് മാസ്ക്കുകളാണ് ചൈനയിലേക്ക് അയക്കപ്പെട്ടത്. പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താ വിനിമയ കാര്യാലയത്തിന്‍റെ പ്രസ്‌താവന അനുസരിച്ച്, ഈ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളായി കാണപ്പെടുന്ന ഹുബെ, സെജിയാന്‍റ്, ഫുജിയൻ പ്രവിശ്യകളിലേക്കാണ് മുഖാവരണങ്ങള്‍ അയച്ചിട്ടുള്ളത്.
കൊറോണാ വൈറസ് തുടക്കത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥർ വിലയിരുത്തിയത്.പക്ഷേ ജലദോഷം പോലുള്ള അസുഖങ്ങൾ വഴിയാണ് ഇപ്പോൾ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നത്. ഈ രോഗം ലോകമെമ്പാടുമുള്ള 20 രാജ്യങ്ങളിൽ ഇപ്പോൾ വ്യാപിച്ചതായി ഔദ്യോഗികമായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ചൈനയിലാകമാനം 475 പേര്‍ രോഗമുക്തി നേടിയെന്നും 361 പേര്‍ മരണത്തിന് കീഴടങ്ങിയെന്നും ചൈനയുടെ ആരോഗ്യ കമ്മീഷൻ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ഏകദേശം 2% പേർക്ക് വൈറസ് ബാധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കി. രാജ്യവ്യാപകമായി സുഖം പ്രാപിച്ചവരുടെ വര്‍ദ്ധന അടുത്ത ദിവസങ്ങളിലായി ഉയർന്നുവെന്നും സൂചിപ്പിക്കുന്നു.