തിരയുക

ചൂഷിതരായ കുടിയേറ്റക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം!

പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം വീഡിയോ പതിപ്പ് :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കുടിയേറ്റക്കാരുടെ കരച്ചില്‍ കേള്‍ക്കാം, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാമെന്നാണ് ഈ മാസത്തെ ഹ്രസ്വ ദൃശ്യ-ശ്രാവ്യ മാധ്യമ പരിപാടിയിലൂടെ പാപ്പാ ആഹ്വാനംചെയ്യുന്നത്.

1.  തട്ടിക്കൊണ്ടുപോകലിനും മനുഷ്യക്കടത്തിനും ഇരകളാകുന്നത് അധികവും കുടിയേറ്റക്കാരാണ്.

2.  സാമ്പത്തിക ലാഭത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇതിന്‍റെ പിന്നില്‍.
അവര്‍ എവിടെയും അഴിമതി വിധേയരാണ്.

3.  ഈ അകൃത്യങ്ങളുടെ പണം രക്തക്കറ പുരണ്ടതാണ്.  പെരുപ്പിച്ചു പറയുകയല്ല : ആ പണത്തില്‍ രക്തക്കറ പുരണ്ടിട്ടുണ്ട്.

4.  തട്ടിക്കൊണ്ടുപോകലിനും മനുഷ്യക്കടത്തിനും ഇരകളാകുന്ന കുടിയേറ്റക്കാരുടെ കരച്ചില്‍ കേള്‍ക്കുവാനും, അവര്‍ക്കായി ജനതകള്‍ ഹൃദയം തുറക്കുവാനും ഇടയാക്കണമേയെന്നും പ്രാര്‍ത്ഥിക്കാം!

 

07 February 2020, 09:01