തിരയുക

ഫ്രാന്‍സീസ് പാപ്പാ ബോസ്നിയ ഹെര്‍സഗൊവിനയുടെ  പ്രസിഡന്‍റ് ത്സെല്‍യിക്കൊ കോസ്മിച്ചിനെ (Željko Komšić)( ഇടത്ത്)  ശനിയാഴ്ച (15/02/20) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ ഫ്രാന്‍സീസ് പാപ്പാ ബോസ്നിയ ഹെര്‍സഗൊവിനയുടെ പ്രസിഡന്‍റ് ത്സെല്‍യിക്കൊ കോസ്മിച്ചിനെ (Željko Komšić)( ഇടത്ത്) ശനിയാഴ്ച (15/02/20) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 

ബോസ്നിയ ഹെര്‍സഗൊവിനയുടെ പ്രസിഡന്‍റ് വത്തിക്കാനില്‍!

ഫ്രാന്‍സീസ് പാപ്പാ ബോസ്നിയ ഹെര്‍സഗൊവിനയുടെ പ്രസിഡന്‍റ് ത്സെല്‍യിക്കൊ കോസ്മിച്ചിനെ (Željko Komšić) ശനിയാഴ്ച (15/02/20) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ബോസ്നിയ ഹെര്‍സഗൊവീനയിലെ കത്തോലിക്കാസമൂഹത്തിന്‍റെ അവസ്ഥയെക്കുറിച്ച് പാപ്പാ അന്നാടിന്‍റെ പ്രസിഡന്‍റുമായി ചര്‍ച്ച ചെയ്തു.

ബോസ്നിയ ഹെര്‍സഗൊവിനയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് ത്സെല്‍യിക്കൊ കോസ്മിച്ചിനെ (Željko Komšić) ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (15/02/20) വത്തിക്കാനില്‍ സ്വീകരിച്ച വേളയിലായിരുന്ന ഈ ചര്‍ച്ച.

പരിശുദ്ധസിംഹാസനവും ബോസ്നിയ ഹെര്‍സഗൊവീനയും തമ്മിലുള്ള സുഗമമായ നയതന്ത്രബന്ധം, അന്നാടിന്‍റെ പൊതുവായ അവസ്ഥ, എല്ലാ പൗരന്മാരുടെയും അവകാശങ്ങളുടെ പൂര്‍ണ്ണ ആദരവ് തുടങ്ങിയവയും ചര്‍ച്ചാവിഷയങ്ങളായി.

ദേശീയ-അന്തര്‍ദ്ദേശിയ പ്രാധാന്യമുള്ള സമാധാനം, സുരക്ഷ തുടങ്ങിയവയെക്കുറിച്ചും പാപ്പായും പ്രസിഡന്‍റും ചര്‍ച്ചചെയ്തു. 

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് ത്സെല്‍യിക്കൊ കോസ്മിച്ച് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും വത്തിക്കാന്‍റെ  വിദേശ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞൊര്‍ മിറൊസ്ലാവ് വ്വച്ചോവ്സ്കിയുമായും സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.  

ഭരണഘടനയനുസരിച്ച് ബോസ്നിയ ഹെര്‍സഗൊവീനയില്‍ മൂന്നംഗ പ്രസിഡന്‍റ് സമിതിയാണുള്ളത്. ഈ മൂന്നു പേര്‍ ബോസ്നിയാക്ക്, സെര്‍ബ്, ക്രൊവാത് എന്നീ വംശജരെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവര്‍ മാറി മാറിയാണ് പ്രസിഡന്‍റ് സ്ഥാനം വഹിക്കുക.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2020, 13:00