തിരയുക

 പാപ്പാ ലോറെറ്റയിലെ വിശുദ്ധ ഭവനത്തില്‍... പാപ്പാ ലോറെറ്റയിലെ വിശുദ്ധ ഭവനത്തില്‍... 

ലൊറേറ്റോയിൽ നിന്നും 400 പേര്‍ വിശുദ്ധ പത്രോസിന്‍റെ കുഴിമാടം സന്ദർശിക്കും

തീർത്ഥാടന പരിപാടിയിൽ 9:30ന് നെർവ്വി മുറിയില്‍ ഫ്രാൻസിസ് മാർപാപ്പായുമായി കൂടികാഴ്ച്ചയും,11:30ന് കർദിനാൾ ആഞ്ചലോ കോമാസ്ട്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പവുമുണ്ടായിരിക്കും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2019, മാർച്ച് 19 ആം തിയതി ലൊറേറ്റോ സന്ദര്‍ശിച്ച ഫ്രാൻസിസ് പാപ്പായ്ക്ക് നന്ദി അർപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി പന്ത്രണ്ടാം തിയതി ബുധനാഴ്ച ലോറെറ്റാ രൂപതയിലെ ഇടവക വൈദീകർ ഉൾപ്പെടെ 400 തീർത്ഥാടകർ വത്തിക്കാനിലുള്ള വിശുദ്ധ പത്രോസിന്‍റെ കുഴിമാടം സന്ദർശിക്കുമെന്ന് വത്തിക്കാൻ ന്യൂസിനോടു ഈ സന്ദര്‍ശത്തിനു നേതൃത്വം നൽകുന്ന ലൊറേറ്റോയുടെ പൊന്തിഫിക്കൽ പ്രതിനിധിയും അതിരൂപതാ മെത്രാനുമായ മോൺ. ഫാബിയോ ദാല്‍ ചിൻ  വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം മംഗളവാർത്ത തിരുന്നാളായി സഭ അനുസ്മരിക്കുന്ന മാർച്ച് ഇരുപത്തഞ്ചാം തിയതി ഫ്രാൻസിസ് മാർപാപ്പാ ലോറെറ്റയിലെ വിശുദ്ധ ഭവനം  എന്നറിയപ്പെടുന്ന ദേവാലയം സന്ദര്‍ശിക്കുകയും ദിവ്യബലി അർപ്പിക്കുകയും,  യുവജന സിനഡാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട ‘ക്രിസ്തുസ് വീവിത്ത്’ എന്ന അപ്പോസ്തോലിക പ്രബോധനത്തില്‍ പാപ്പാ ഒപ്പുവയ്ക്കുകയും ചെയ്തു.

ലോറെറ്റയില്‍ പാപ്പാ നടത്തിയ സന്ദര്‍ശനത്തിന് പാപ്പായ്ക്ക് നന്ദിയര്‍പ്പിക്കുന്നതോടൊപ്പം, സഭയോടും ക്രിസ്തുവിനോടുമുള്ള  തങ്ങളുടെ അടുപ്പം പുതുക്കാനുള്ള അവസരമായും, പരിശുദ്ധപിതാവിനും, പിതാവിന്‍റെ  പ്രവർത്തനങ്ങള്‍ക്കും വേണ്ടി  നിരന്തരം പ്രാർത്ഥനയര്‍പ്പിക്കുമെന്ന ഉറപ്പ് വാഗ്ദാനം ചെയ്യുന്നതിന്‍റെയും പ്രതീകമായാണ് ലൊറേറ്റോയിൽ നിന്നും 400 പേര്‍ വിശുദ്ധ പത്രോസിന്‍റെ കുഴിമാടം സന്ദർശിക്കുന്നതെന്ന് മോൺ. ഫാബിയോ ദാല്‍ ചിൻ വ്യക്തമാക്കി.

11 February 2020, 15:36