തിരയുക

2020.01.21  Congresso pastorale anziani 2020 laici, famiglia e vita 2020.01.21 Congresso pastorale anziani 2020 laici, famiglia e vita 

വയോജനങ്ങളുടെ ശുശ്രൂഷയെക്കുറിച്ച് രാജ്യാന്തര സംഗമം

“പ്രായത്തിന്‍റെ സമ്പന്നത”യെക്കുറിച്ച് (the Wealth of Years) ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍റെ പഠനസമ്മേളനം

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും
വേണ്ടിയുള്ള വത്തിക്കാന്‍ സംഘം

വയോജനങ്ങളുടെ അജപാലന ശുശ്രൂഷയെക്കുറിച്ചുള്ള പ്രഥമ രാജ്യാന്തര സമ്മേളനം റോമില്‍ സംഘടിപ്പിക്കും. ജനുവരി 21-മുതല്‍ 31-വരെ തിയിതകളില്‍ റോമിലെ അഗസ്തീനിയാനും പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് (Augustinianum Pontifical University) സംഗമം നടക്കാന്‍ പോകുന്നത്. സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജീവിതസായാഹ്നത്തില്‍ എത്തിയവരുടെ അജപാലന ശുശ്രൂഷയെ സംബന്ധിച്ച രാജ്യാന്തര സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
“പ്രായത്തിന്‍റെ സമ്പന്നത,” the Wealth of Years എന്നു വിളിക്കപ്പെടുന്ന ഈ സംഗമത്തിന്‍റെ പ്രയോക്താക്കള്‍ അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ്.

രാജ്യാന്തരതലത്തില്‍ എത്തുന്ന 550 വിദഗ്ദ്ധര്‍
അറുപതു രാജ്യങ്ങളില്‍നിന്നും അഞ്ചു ഭൂഖണ്ഡങ്ങളില്‍നിന്നുമായി 550 വിദഗ്ദ്ധരും വയോജനങ്ങളുടെ അജപാലന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഈ സംഗമത്തില്‍ പങ്കെടുക്കുകയും, ജീവിത സായാഹ്നത്തില്‍ എത്തിയവരുടെ അജപാനശുശ്രൂഷ കാര്യക്ഷമമാക്കാനുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും ക്രിയാത്മകമായ തീരുമാനങ്ങള്‍ എടുക്കയുംചെയ്യുമെന്ന്, സംഘാടകനും അല്‍മായര്‍ക്കും ജീവനുമായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
 

23 January 2020, 17:41