തിരയുക

2019.05.21 Mons. Paul Richard Gallagher a Varsavia per il centenario del ripristino delle relazioni diplomatiche tra Polonia e Santa Sede_maggio 2019 2019.05.21 Mons. Paul Richard Gallagher a Varsavia per il centenario del ripristino delle relazioni diplomatiche tra Polonia e Santa Sede_maggio 2019 

യൂറോപ്യന്‍ വീക്ഷണത്തില്‍ മാറ്റങ്ങള്‍ അനിവാര്യം

മനുഷ്യാവകാശത്തിന്‍റെ സമഗ്രതയായിരിക്കണം യൂറോപ്യന്‍ രാജ്യങ്ങളുടെ (Council of Europe) ആദര്‍ശമെന്ന് വത്തിക്കാന്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. യൂറോപ്യന്‍ സമിതിയില്‍ വത്തിക്കാന്‍റെ 50 വര്‍ഷങ്ങള്‍
യൂറോപ്യന്‍ സമിതിയില്‍ വത്തിക്കാന്‍റെ 50 വര്‍ഷത്തെ സാന്നിദ്ധ്യം അനുസ്മരിച്ചുകൊണ്ട് ഫ്രാന്‍സിലെ സ്ട്രാസ്ബേര്‍ഗ് യൂണിവേഴ്സിറ്റിയുടെ ദൈവശാസ്ത്ര വിഭാഗത്തില്‍ ജനുവരി 7–Ɔο തിയതി ചൊവ്വാഴ്ച അവതരിപ്പിച്ച പ്രബന്ധത്തിലാണ് മനുഷ്യാവകാശ സംരക്ഷണം സംബന്ധിച്ച് യൂറോപ്പിന്‍റെ അടിസ്ഥാന നിലപാടിനെക്കുറിച്ച് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രതിപാദിച്ചത്.

2. മനുഷ്യാവകാശ നയവും സാമൂഹിക നിയമങ്ങളും
മനുഷ്യാവകാശ നയം ജനാധിപത്യഭരണക്രമവുമായും സാമൂഹിക നിയമങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വിശദീകരിച്ചു. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള മനുഷ്യാവകാശനയം മനുഷ്യന്‍റെ ധാര്‍മ്മികമായ നിയമങ്ങള്‍ക്കൊപ്പം, സാമൂഹികവുമായ അടിസ്ഥാന നിയമങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍ അടിസ്ഥാന സാമൂഹിക നിയമങ്ങള്‍ ശരിയായി മനസ്സിലാക്കുന്നതും പാലിക്കുന്നതും ആശ്രയിച്ചായിരിക്കും സമൂഹങ്ങള്‍ നീതിയിലും ന്യായത്തിലും ജീവിക്കുന്നതും, സാമൂഹിക അഭിവൃദ്ധി കൈവരിക്കുന്നതുമെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വ്യക്തമാക്കി.

3. മനുഷ്യാവകാശം മാനിക്കുക അടിസ്ഥാന ആവശ്യം
സമീപ രാഷ്ട്രങ്ങളും ജനസമൂഹങ്ങളും തമ്മിലുള്ള ന്യായവും സമാധാനപൂര്‍ണ്ണവുമായ സഹവര്‍ത്തിത്വത്തിന് മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടത് അടിസ്ഥാന ആവശ്യമാണെന്നും അദ്ദേഹം പ്രബന്ധത്തിലൂടെ ചൂണ്ടിക്കാട്ടി. 2020-Ɔമാണ്ട് മനുഷ്യാവകാശത്തെ സംബന്ധിച്ച യൂറോപ്യന്‍ സമ്മേളനത്തിന്‍റെ 70 Ɔο വാര്‍ഷികം ആചരിക്കുകയാണ്. 1950 നവംബര്‍
4-Ɔο തിയതിയാണ് യൂറോപ്യന്‍ സമിതിയിലെ അംഗങ്ങളുടെ കമ്മിറ്റി റോമില്‍ ചേര്‍ന്ന സമ്മേളനത്തില്‍വച്ച് യുറോപ്പിന്‍റെ മനുഷ്യാവകാശ നയം സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചതെന്ന വസ്തുതയും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ തന്‍റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

4. നയങ്ങള്‍ നഷ്ടമാകുന്ന വലിയ രാഷ്ട്രിയ സഖ്യം
യൂറോപ്പിന്‍റെ പൊതുവായ വീക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുകയാണെങ്കില്‍ യൂറോപ്പിന് ഏകകണ്ഠേനയുള്ള ഒരു കാഴ്ചപ്പാട് ഇന്നില്ലെന്നും, പൊതുവായി ചെയ്യുന്ന കാര്യങ്ങളില്‍ ഓരോ രാഷ്ട്രവും അവരവരുടേതായ നയങ്ങള്‍ക്ക് അനുസൃതമായി നീങ്ങുകയാണെന്നും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ തുറന്നു പ്രസ്താവിച്ചു. ഇന്ന് വളരെ നിഷേധാത്മകമായ വിധത്തില്‍ “ആത്മാവില്ലാത്തതും ഹൃദയമില്ലാത്തതുമായ” ഒരു ഭീമമായ രാഷ്ട്രീയ സഖ്യമായി മാറിയിട്ടുണ്ട് യൂറോപ്പെന്ന്, യൂറോപ്യന്‍ യൂണിയന്‍റെ നിജസ്ഥിതിയെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ അഭിപ്രായപ്പെട്ടു.

5. ക്രിസ്ത്യന്‍ വേരുകള്‍ മറക്കരുത്!
നിഷേധാത്മകത മാറ്റിവയ്ക്കുകയാണെങ്കില്‍, യൂറോപ്പിന് മൂലരൂപത്തിലും സ്വഭാവത്തിലും അതിന്‍റെ ക്രിസ്ത്യന്‍ വേരുകള്‍ മറന്നു പ്രവര്‍ത്തിക്കാനാവില്ല.  അതിനാല്‍ മനുഷ്യാവകാശത്തോടും മനുഷ്യാന്തസ്സിനോടുമുള്ള ആദരവ്, വിദ്യാഭ്യാസ നയങ്ങള്‍, കുടിയേറ്റക്കാരോടുള്ള സമീപനം, ഇതര മതങ്ങളോടുള്ള സമീപനം, ഇതര സംസ്കാരങ്ങളോടുള്ള നിലപാട്, സമൂഹത്തിന്‍റെ ധാര്‍മ്മികത, രാഷ്ട്രീയ നിലപാടുകള്‍ എന്നീ മേഖലകളില്‍ യൂറോപ്പിനെ പുനരുദ്ധരിക്കണമെങ്കില്‍ ഒത്തൊരുമയോടെ നിന്നുകൊണ്ട് ധാര്‍മ്മികത, രാഷ്ട്രീയം, തൊഴില്‍, തുടങ്ങി മറ്റെല്ലാ പ്രവര്‍ത്തനങ്ങളിലും പൊതുവായ മാനുഷിക നന്മ ലക്ഷ്യംവച്ച് മുന്നേറാന്‍ സാധിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രബന്ധത്തിലൂടെ സമര്‍ത്ഥിച്ചു. 

(പ്രഭാഷണം ഭാഗികം...)

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2020, 17:08