തിരയുക

Vatican News

ജനുവരി മാസത്തില്‍ പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം

ലോക സമാധാനത്തിനായി എന്നും പ്രാര്‍ത്ഥിക്കാം !

ജനുവരി മാസത്തേയ്ക്കുള്ള  പാപ്പാ ഫ്രാന്‍സിസിന്‍റെ  പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയുടെ ഹ്രസ്വ വീഡിയോ  സന്ദേശം  : 

1. വിഭജിതവും ചിഹ്നഭിന്നവുമായ ലോകത്ത് സന്മനസ്സുള്ള സകലരെയും എല്ലാ വിശ്വാസികളെയും അനുരഞ്ജനത്തിനും സാഹോദര്യത്തിനുമായി ക്ഷണിക്കുന്നു.

2. സമാധാനം, പരസ്പരധാരണ, പൊതുനന്മ എന്നീ മൂല്യങ്ങളുടെ പ്രയോക്താക്കളാകുവാന്‍ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നു.

3. ക്രൈസ്തവരും, ഇതര മതവിശ്വാസികളും, സന്മനസ്സുള്ള സകലരും ഒത്തൊരുമിച്ച് സമാധാനവും നീതിയുമുള്ള ഒരു ലോകത്തിനായി പ്രാര്‍ത്ഥിക്കുകയും, പരിശ്രമിക്കുകയും വേണം.  നന്ദി!

2020-Ɔമാണ്ടിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച വിശ്വശാന്തി ദിന സന്ദേശം വളരെ യാഥാര്‍ത്ഥ്യബോധത്തോടെ ലോക സമാധാനത്തിനായി ആഹ്വാനംചെയ്യുന്നതാണ്. സമാധാനം പ്രത്യാശയുടെ യാത്രയാണ്. അതിനാല്‍ സംവാദം, അനുരഞ്ജനം, പാരിസ്ഥിതിക പരിവര്‍ത്തനം എന്നിവയിലൂടെ അനുദിനം പ്രത്യാശയുടെ യാത്രചെയ്ത് സമൂഹത്തില്‍ സമാധാനം യാഥാര്‍ത്ഥ്യമാക്കാം!
 

subtitles translated : fr william nellikkal

03 January 2020, 10:03