തിരയുക

ഫ്രാന്‍സീസ് പാപ്പാ തന്‍റെ പുതിയ സെക്രട്ടറിയായ വൈദികന്‍ ഗൊണ്‍സാലൊ എമേലിയൂസി (Gonzalo Aemilius) നോടൊപ്പം (വലത്ത്) ഫ്രാന്‍സീസ് പാപ്പാ തന്‍റെ പുതിയ സെക്രട്ടറിയായ വൈദികന്‍ ഗൊണ്‍സാലൊ എമേലിയൂസി (Gonzalo Aemilius) നോടൊപ്പം (വലത്ത്) 

പാപ്പായ്ക്ക് പുതിയ സെക്രട്ടറി

ഫാദര്‍ ഗൊണ്‍സാലൊ എമേലിയൂസ് (Gonzalo Aemilius) ഫ്രാന്‍സീസ് പാപ്പായുടെ പുതിയ പ്രത്യേക കാര്യദര്‍ശി

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പായുടെ പുതിയ പ്രത്യേക കാര്യദര്‍ശിയായി  (personal secretary) ഉറുഗ്വായ് സ്വദേശിയായ വൈദികന്‍ ഗൊണ്‍സാലൊ എമേലിയൂസ് (Gonzalo Aemilius) നിയമിതനായി.

ഞായറാഴ്ച (26/01/2020) ആയിരുന്നു ഈ നിയമനം.

2013 മുതല്‍ 2019 വരെ തല്‍സ്ഥാനം വഹിച്ചിരുന്നത്  അര്‍ജന്തീനക്കാരനായ വൈദികന്‍ ഫാബിയന്‍ പെദാക്കിയൊആണ്. അദ്ദേഹം ഇക്കഴിഞ്ഞ ഡിസമ്പറില്‍  സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തല്‍സ്ഥാനത്തേക്ക് ഫാദര്‍ ഗൊണ്‍സാലൊ എമേലിയൂസ് എത്തുന്നത്.

അവിശ്വാസികളായ മാതാപിതാക്കളില്‍ നിന്നു ജനിച്ച അദ്ദേഹം വിദ്യഭാസ കാലത്താണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതും പിന്നീട് വൈദികനായിത്തീര്‍ന്നതും. വധഭീഷണി ഉണ്ടായിരുന്നിട്ടും തെരുവു പിള്ളേരെ നേര്‍വഴിക്കു നയിക്കാന്‍ ശ്രമിച്ചിരുന്ന വൈദികരുടെ വദനങ്ങളില്‍ വിരിഞ്ഞിരുന്ന പുഞ്ചിരിയായിരുന്നു കത്തോലിക്കാവിശ്വാസം സ്വീകരിക്കാനും പൗരോഹിത്യ ജീവിതാന്തസ്സ് തിരഞ്ഞെടുക്കാനും  ഫാദര്‍ എമേലിയൂസിന് പ്രചോദനമായത്.

1979 സെപ്റ്റമ്പര്‍ 18 ന് ജനിച്ച അദ്ദേഹം 2006 മേയ് 6-നാണ് പൗരോഹിത്യം സ്വീകരിച്ചത്. ദൈവവിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് ഫാദര്‍ ഗൊണ്‍സാലൊ എമേലിയൂസ്

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 January 2020, 11:29