തിരയുക

Vatican News
2020.01.17 ARMENIAN PATRIARCH II SAHAK di Constantinopoli 2020.01.17 ARMENIAN PATRIARCH II SAHAK di Constantinopoli 

സഹാക്ക് ദ്വിതീയന്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ്

പാപ്പാ ഫ്രാന്‍സിസിന്‍റെ ആശംസാസന്ദേശം കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സ്ഥാനാരോഹണച്ചടങ്ങില്‍ വായിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. വത്തിക്കാന്‍റെ പ്രതിനിധി സംഘം
അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസിന്‍റെ തിരഞ്ഞെടുപ്പ് കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ നടന്നു. ബിഷപ്പ് സഹാക്ക് ദ്വിതീയന്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ 85-Ɔമത്തെ പാത്രിയര്‍ക്കീസാണ്. ഇസ്താംബൂളിലെ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഭദ്രാസനദേവാലയത്തില്‍ ജനുവരി 11-Ɔο തിയതി ശനിയാഴ്ച നടന്ന ചടങ്ങുകളില്‍ വത്തിക്കാന്‍റെ പ്രതിനിധി സംഘം പങ്കെടുത്തു. ഈസ്താംബൂളിലെ അപ്പസ്തോലിക വികാരി, ആര്‍ച്ചുബിഷപ്പ് തിയെരാബ്ലാങ്കാ ഗൊണ്‍സാലസ്, തുര്‍ക്കിയിലെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും, അപ്പസ്തോലിക സ്ഥാനപതിയുടെ പകരക്കാരനുമായ ആര്‍ച്ചുബിഷപ്പ് ലൂയി മീര്‍ദാ കര്‍ദാബാ, വത്തിക്കാനില്‍നിന്നും ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ ഹ്യാസിന്ദ് ദേസ്തിവേല്‍ എന്നിവരാണ് ഇസ്താംബൂളിലെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുത്ത വത്തിക്കാന്‍റെ പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നത്.

2. പാപ്പാ ഫ്രാന്‍സിസിന്‍റെ ആശംസാസന്ദേശം
പാത്രിയര്‍ക്കീസ് സഹാക്കിന്‍റെ സ്ഥാനാരോഹണ ചടങ്ങിന്‍റെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ആശംസാസന്ദേശം വേദിയില്‍ വായിച്ചത് ഈസ്താംബൂളിലെ അപ്പസ്തോലിക വികാരി, ആര്‍ച്ചുബിഷപ്പ് തിയെരാ ബ്ലാങ്കയായിരുന്നു. വത്തിക്കാന്‍ സംഘം ആശംസകള്‍ അര്‍പ്പിക്കുക മാത്രമല്ല പാപ്പാ ഫ്രാന്‍സിസ് സമ്മാനമായി കൊടുത്തയച്ചിരുന്ന സ്ഥാനിക കുരിശുമാല പാത്രിയര്‍ക്കീസ് സഹാക്കിനെ അണിയിക്കുകയും ചെയ്തു. ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് പ്രതിനിധി സംഘംവഴി അയച്ച അഭിനന്ദനങ്ങളും പാത്രിയാര്‍ക്കീസ് സഹാക്കിന് മോണ്‍സീഞ്ഞോര്‍ ഹ്യാസിന്ദ ദേസ്തിവേല്‍ സമര്‍പ്പിക്കുകയുണ്ടായി.
 

17 January 2020, 10:26