തിരയുക

2019.12.30 Cardinale Prosper Stanley Grech 2019.12.30 Cardinale Prosper Stanley Grech 

കര്‍ദ്ദിനാള്‍ പ്രോസ്പര്‍ ഗ്രെക്കിന്‍റെ നിര്യാണത്തില്‍ പാപ്പാ അനുശോചിച്ചു

മോള്‍ട്ട സ്വദേശിയും അഗസ്തീനിയന്‍ സഭാംഗവുമാണ് അന്തരിച്ച കര്‍ദ്ദിനാള്‍ പ്രോസ്പര്‍ ഗ്രെക്ക്. റോമിലെ സമൂഹത്തിലായിരുന്നു അന്ത്യം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. അനുശോചന സന്ദേശം
ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ അലസാന്ദ്രോ മൊറാല്‍ ആന്‍റോണിന് 2019 ഡിസംബര്‍ 31-ന് അയച്ച സന്ദേശത്തിലൂടെയാണ് അഗസ്തീനിയന്‍ സഭയിലെ സഹോദരങ്ങളെയും, കര്‍ദ്ദിനാളിന്‍റെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും പാപ്പാ അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചത്.

2. കാലാതീതമായ സഭാസേവനം
യുവതലമുറക്കാരായ അഗസ്തീനിയന്‍ സന്ന്യാസിമാരുടെ രൂപീകരണത്തിനും അവരുടെ സന്ന്യാസവളര്‍ച്ചയ്ക്കുമായി കര്‍ദ്ദിനാള്‍ ഗ്രെക്ക് ചെയ്തിട്ടുള്ള സേവനങ്ങളെ പാപ്പാ ശ്ലാഘിച്ചു. സഭാപിതാക്കാന്മാരുടെ പ്രബോധനങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി, “അഗസ്തീനിയാനു”മിന്‍റെ സഹസ്ഥാപകനും ദൈവശാസ്ത്ര പണ്ഡിതനുമായ കര്‍ദ്ദിനാള്‍ പ്രോസ്പര്‍ ഗ്രെക്കിനെ 2012-ലാണ് മുന്‍പാപ്പാ ബെനഡിക്ട് കര്‍ദ്ദിനാള്‍ പദവയിലേയ്ക്ക് ഉയര്‍ത്തിയത്.

3. അന്തിമോപചാര ശുശ്രൂഷയില്‍ പാപ്പാ പങ്കെടുത്തു
2019 ഡിസംബര്‍ 30–Ɔο തിയതി തിങ്കളാഴ്ചയാണ് കര്‍ദ്ദിനാള്‍ ഗ്രെക്ക് (1925-2019) വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ 94-Ɔമത്തെ വയസ്സില്‍ റോമില്‍, അന്തരിച്ചത്. കര്‍ദ്ദിനാള്‍ ഗ്രെക്കിന്‍റെ സംസ്ക്കാര ശുശ്രൂഷകള്‍ ജനവരി 2, വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തപ്പെട്ടു. ദിവ്യബലിക്കുശേഷമുള്ള അന്തിമോപചാര ശുശ്രൂഷയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തതായി  വത്തിക്കാന്‍റെ ആരാധാനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് ഗ്വീദൊ മരീനി  അറിയിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2020, 18:24