തിരയുക

Vatican News
 പാപ്പായ്ക്കൊപ്പം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പൊതു കാര്യങ്ങളുടെ പകരക്കാരനായ ആർച്ച് ബിഷപ്പ് എഡ്ഗാർ പേനാപാറാ... പാപ്പായ്ക്കൊപ്പം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പൊതു കാര്യങ്ങളുടെ പകരക്കാരനായ ആർച്ച് ബിഷപ്പ് എഡ്ഗാർ പേനാപാറാ...  

"Vos estis lux mundi" ഒന്നാം പ്രമാണത്തിലും, "Normae de gravioribus " ആറാം പ്രമാണത്തിലും മാറ്റം വരുത്തി.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഡിസംബർ 4 ആം തിയതി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പൊതു കാര്യങ്ങളുടെ പകരക്കാരനായ ആർച്ച് ബിഷപ്പ് എഡ്ഗാർ പേനാപാറായ്ക്ക് നൽകിയ അഭിമുഖത്തിൽ നിയമകാര്യങ്ങളുടെ രഹസ്യ സ്വഭാവങ്ങളെ സംബന്ധിക്കുന്ന നിർദ്ദേശങ്ങളിൽ ഭേദഗതികൾ കൂട്ടിച്ചേർത്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

1.    "Vos estis lux mundi" എന്ന മോത്തു പ്രോപ്രിയോയിലെ ഒന്നാം പ്രമാണത്തിലും,  വിശുദ്ധ ജോൺ പോൾ രണ്ടാമന്‍റെ "Normae de gravioribus " എന്ന മോത്തു പ്രോപ്രിയോയിലെ "Sacramentorum  Sanctitalis Tutela"  എന്ന ആറാം പ്രമാണത്തിലും പറയുന്ന കുറ്റാരോപണങ്ങൾക്കും, വിചാരണകൾക്കും, തീരുമാനങ്ങൾക്കും ഇത്തരം കുറ്റകൃത്യങ്ങൾ മറ്റ് കുറ്റകൃത്യങ്ങളോടൊപ്പം ചെയ്താലും പൊന്തിഫിക്കൽ രഹസ്യങ്ങൾ ബാധകമല്ല.

ഒന്നാം പ്രമാണത്തിൽ പറഞ്ഞിരിക്കുന്ന കേസുകളിൽ ലഭിക്കുന്ന വിവരങ്ങൾ CIC 471, 2 ഉം CCEO 244, 2, 2  കാനോനീക നിയമങ്ങൾ അനുശാസിക്കുന്ന രീതിയിൽ സുരക്ഷയും, ധർമ്മ നീതിയും, രഹസ്യ സ്വഭാവവും കേസുമായി ബന്ധപ്പെട്ട എല്ലാവരുടേയും സൽപ്പേരും, പ്രതിച്ഛായയും, സ്വകാര്യതയും സംരക്ഷിക്കപ്പെടണം.

ഔദ്യോഗിക രഹസ്യ സ്വഭാവം അതാത് സ്ഥലത്തെ പൊതു നിയമങ്ങൾ അനുശാസിക്കുന്ന കടമകൾ നിർവ്വഹിക്കുന്നതിൽ നിന്ന് തടയുന്നില്ലെന്നും, നിയമബാധ്യത അനുശാസിക്കുന്ന വിവരങ്ങൾ അറിയിക്കുന്നതിനും,  പൊതു നിയമ നടപടികൾ നിർബന്ധിക്കുന്നവ നിർവ്വഹിക്കുന്നവയിൽ നിന്നും വിലക്കുന്നില്ലെന്നും, റിപ്പോർട്ട് സമർപ്പിക്കുന്ന വ്യക്തിയേയോ, ഇരയാണെന്ന് പ്രസ്താവിക്കുന്ന വ്യക്തിയേയോ ഒരുതരത്തിലും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിശബ്ദതയ്ക്ക് നിർബന്ധിതരാക്കരുതെന്നുള്ള നിർദ്ദേശങ്ങളാണ് പാപ്പാ നൽകിയത്.  

 "Normae de gravioribus " എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്‍റെ മോത്തു പ്രോപ്രിയോ "Sacramentorum  Sanctitalis Tutela" യിലെ ചില ഖണ്ഡികൾ മുഴുവനായി മാറ്റി തിരുത്തുകയാണ് ചെയ്തിരിക്കുന്നത്.

തിരുത്തിയ പ്രമാണങ്ങൾ

Art.6, 1: 2 ൽ ഒരു പുരോഹിതൻ ലൈംഗീക സംതൃപ്തിക്കായി അശ്ലീല ചിത്രങ്ങൾ വാങ്ങുകയോ, കൈവശം വയ്ക്കുകയോ വിതരണം ചെയ്യുകയോ അത് ഏത് വിധമോ, സാങ്കേതിക മാർഗ്ഗമുപയോഗിച്ചായാലും എന്ന് മാറ്റം വരുത്തിയിരിക്കുന്നു.

1.    Art. 13

അഭിഭാഷകന്‍റെ ഭാഗം ദൈവ വിശ്വാസിയായ കാനോനീക നിയമത്തിൽ പണ്‌ഡിതനും, താന്‍ പഠിച്ച കോളേജിലെ പ്രസിഡണ്ടിന്‍റെ അംഗീകാരമുള്ളയാൾക്ക് നിർവ്വഹിക്കാം എന്ന് മാറ്റിയിരിക്കുന്നു.

2.    Art. 14

മറ്റ് കോടതികളിൽ ഈ നിയമങ്ങൾക്ക് കീഴിൽ വരുന്ന കേസുകളിൽ വൈദീകർ മാത്രമാണ് നിയമസാധുതയുള്ള ജഡ്ജിയും, നീതി പ്രചാരകനും (Promoter of Justice) നോട്ടറിയും ആയിരിക്കേണ്ടത് എന്നു മാറ്റി.

വത്തിക്കാൻ രാഷ്ട്രത്തിന്‍റെ  സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനും, വിശ്വാസ തിരുസംഘത്തിന്‍റെ തലവനായ കർദ്ദിനാൾ ലൂയിസ് ഫ്രാൻസിസ്കോ ലഡാറിയോയും ഒപ്പുവച്ച ഈ തിരുത്തലുകൾ ഒസ്സർവത്തോരെ റൊമാനോ പത്രത്തിലും Acta Apostolicae Sedis ലും പ്രസിദ്ധീകരിക്കാനും 2020 ജനുവരി ഒന്നു മുതൽ പ്രായോഗീകമാക്കാനും പാപ്പാ ആവശ്യപ്പെട്ടു.

17 December 2019, 15:36