തിരയുക

VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE 

ദൈവം നമ്മുടെ അഭയശില #HomilySantaMarta

ഡിസംബര്‍ 5-Ɔο വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം.

പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനചിന്തയില്‍നിന്നും അടര്‍ത്തിയെടുത്ത സന്ദേശമാണ് പാപ്പാ ട്വിറ്ററില്‍ പങ്കുവച്ചത് :

“സഭയിന്ന് ദൃഢതയെ പ്രകീര്‍ത്തിക്കുന്നു. ദൈവത്തില്‍ ശരണപ്പെടുക, എന്തെന്നാല്‍ അവിടുന്ന് ശാശ്വതമായ അഭയശിലയാണ് (ഏശയ്യ 26,4). ദൈവത്തില്‍ പ്രത്യാശവയ്ക്കുന്നവര്‍ സുരക്ഷിതരായിരിക്കും, എന്തെന്നാല്‍ അവരുടെ അടിസ്ഥാനങ്ങള്‍ ഇളകാത്ത പാറമേല്‍ സ്ഥാപിതമായിരിക്കും.” #സാന്താമാര്‍ത്ത

Today the Church praises stability. “Trust in the Lord forever, because the Lord is an eternal Rock” (Isa 26:4). Those who trust in the Lord will always be safe, because their foundations are sunk into the Rock. #HomilySantaMarta

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

traslation : fr william nellikkal
 

05 December 2019, 17:18