തിരയുക

2018.10.12 Videomessaggio Cardinale Tagle al sinodo dei giovani 2018.10.12 Videomessaggio Cardinale Tagle al sinodo dei giovani 

കര്‍ദ്ദിനാള്‍ താഗ്ലേ വിശ്വാസപ്രചാരണ സംഘത്തിന്‍റെ തലവന്‍

വിശ്വാസ പ്രചാരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ടായി മനില അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ആന്‍റെണി ലൂയി താഗ്ലേ സ്ഥാനമേല്‍ക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി വിരമിക്കും
നിലവിലുള്ള പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി 2020 ജനുവരിയില്‍ സ്ഥാനമൊഴിയുന്നതോടെയായിരിക്കും ഇപ്പോള്‍ മനിലയുടെ മെത്രാപ്പോലീത്തയായും, സഭയുടെ രാജ്യാന്തര ഉപവിപ്രസ്ഥാനം, കാരിത്താസ് ഇന്‍റെര്‍നാഷണലിന്‍റെ (Caritas International) പ്രസിഡന്‍റായും സേവനമനുഷ്ഠിക്കുന്ന കര്‍ദ്ദിനാള്‍ താഗ്ലേ വിശ്വാസ പ്രചാരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ടായി സ്ഥാനമേല്‍ക്കുന്നതെന്ന് ഡിസംബര്‍ 10-ന്, ചൊവ്വാഴ്ച പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

2. കര്‍ദ്ദിനാള്‍ താഗ്ലേ സ്ഥാനമേല്ക്കും
62 വയസ്സുള്ള കര്‍ദ്ദിനാള്‍ ലൂയി താഗ്ലെ 2011-മുതല്‍ 2019-ലെ പുതിയ നിയമനംവരെ ഫിലിപ്പീന്‍സിലെ മാനില അതിരൂപതാദ്ധ്യക്ഷനായി സേവനംചെയ്യുകയായിരുന്നു. കര്‍ദ്ദിനാള്‍ താഗ്ലേ മാനില സ്വദേശിയാണ്.   2001-മുതല്‍ 2011-വരെ ഫിലിപ്പീന്‍സിലെ ഈമൂസ് രൂപതാമെത്രാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സിലെ സെന്‍റ് തോമസ് യൂണിവേഴ്സിറ്റിയില്‍നിന്നും, അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റിയില്‍നിന്നും ദൈവശാസ്ത്രത്തില്‍ ഉന്നതബിരുദവും ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 2015-മുതല്‍ സഭയുടെ ഉപവിപ്രസ്ഥാനം കാരിത്താസ് ഇന്‍റര്‍നാഷണലിന്‍റെ പ്രസിഡന്‍റ് സ്ഥാനവും നിര്‍വ്വഹിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ താഗ്ലെയെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവനായി നിയോഗിച്ചത്.

3. പ്രാദേശീക സഭകളെ അടുത്തറിഞ്ഞ
വിശ്വാസപ്രചാരകന്‍

തന്നെ ഭരമേല്പിച്ച വിസ്തൃതമായ അജപാലന മേഖലയെ പരിചരിക്കാന്‍ കര്‍ദ്ദിനാള്‍ ഫിലോണി കലവറയില്ലാതെ ഇറങ്ങിപ്പുറപ്പെട്ടുവെന്ന് പാപ്പാ ഫ്രാന്‍സിസ് നിയമനപത്രികയില്‍ ചേര്‍ത്തിരിക്കുന്നത് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. വലിയ ഭൂഖണ്ഡങ്ങളായ ആഫ്രിക്കയിലും ഏഷ്യയിലും, ലാറ്റിനമേരിക്കയിലും, ഓഷ്യാന മുഴുവനിലും വ്യാപിച്ചുകിടക്കുന്ന വളരുന്ന സഭകളെ തുണയ്ക്കുന്ന വലിയ ഉത്തരവാദിത്ത്വം കര്‍ദ്ദിനാള്‍ ഫിലോണി വിശ്വസ്തതയോടെ നിര്‍വ്വഹിച്ചതായും പാപ്പാ നിയമനപത്രികയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് വത്തിക്കാന്‍റെ പ്രസ്താവന ഉദ്ധരിച്ചു. റോമിലുള്ള വലിയ പൊന്തിഫിക്കല്‍ സെമിനാരികളില്‍ വിവിധ രാജ്യക്കാരായ വൈദിക വിദ്യാര്‍ത്ഥികളുടെയും സന്ന്യസ്തരുടെയും ഉന്നതതല രൂപീകരണം സംവിധാനംചെയ്യുക എന്ന വലിയ ഉത്തരവാദിത്ത്വവും വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് നിര്‍വ്വഹിക്കുന്നത്.

4. ചെറുസഭകളെ അടുത്തറിഞ്ഞ സന്തോഷവുമായി
കര്‍ദ്ദിനാള്‍ ഫിലോണി

ലോകത്തിന്‍റെ വിവിധ ഭൂഖണ്ഡങ്ങളിലുള്ള ക്രിസ്തുവിന്‍റെ ചെറിയ സഭകളുടെ മുഖവും സംസ്കാരവും അടുത്തറിയാന്‍ സാധിച്ച സന്തോഷത്തോടെയാണ് തന്‍റെ 8 വര്‍ഷക്കാലം നീണ്ട വിശ്വാസപ്രഘോഷണ കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വം അവസാനിപ്പിക്കുന്നതെന്നും, 50 നീണ്ടയാത്രകളിലൂടെ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങള്‍ സഞ്ചരിച്ചുകൊണ്ടു പ്രദേശീക സഭകളെയും അവയുടെ വളര്‍ച്ചയെയും അടുത്തറിയാന്‍ സാധിച്ചുവെന്നും കര്‍ദ്ദിനാള്‍ ഫിലോണി പ്രസ്താവനയിലൂടെ അറിയിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2019, 19:24