സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഡിസംബർ 12 വ്യാഴാഴ്ച 11.30 ന് വത്തിക്കാൻ മാധ്യമ ഹാളിൽ നടത്തുന്ന പത്രസമ്മേളനത്തിൽ 2020 ജനുവരി ഒന്നാം തിയതി ആചരിക്കുന്ന 53 ആം ലോകസമാധാന ദിന സന്ദേശം പ്രകാശനം ചെയ്യും. സമഗ്ര മനുഷ്യ വികസന സേവനത്തിനായുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ ഡിക്കാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദിനാൾ പീറ്റർ ടർക്സണെ കൂടാതെ അതേ ഡികാസ്റ്ററിയുടെ സെക്രട്ടറി റവ. ബ്രൂണോ മരീ ഡുഫേയും പത്രസമ്മേളനത്തിൽ പ്രസംഗിക്കും. ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനീഷ്, പോർച്ചുഗീസ്, പോളീഷ് ഭാഷകളിൽ അംഗീകാരുള്ള മാധ്യമ പ്രവർത്തകർക്ക് അന്നേ ദിവസം 9.30 മുതൽ സന്ദേശത്തിന്‍റെ പരിഭാഷ ലഭ്യമായിരിക്കും.