തിരയുക

 അന്തര്‍ദേശീയ കത്തോലിക്കാ  കരിസ്മാറ്റിക്ക് നവീകരണ പ്രസ്താനം. അന്തര്‍ദേശീയ കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണ പ്രസ്താനം. 

സുവിശേഷവൽക്കരണം സ്നേഹിക്കലാണെന്ന് കര്‍ദ്ദിനാള്‍ പിയത്രോ പരോളിൻ

പരിശുദ്ധാത്മാവിലുള്ള നവീകരണം എന്ന സമൂഹത്തിന്‍റെ (ഇറ്റലിയിലെ കരിസ്മാറ്റിക് സമൂഹം) നേതൃത്വ സംഘത്തിന്‍റെ 43 ആം സമ്മേളനത്തിന് വത്തിക്കാൻ രാജ്യത്തിന്‍റെ സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ അയച്ച സന്ദേശത്തിലാണ് സുവിശേഷവൽക്കരണമെന്നത് സ്നേഹിക്കുന്നതാണെന്ന് വ്യക്തമാക്കിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്‍റെ ശിഷ്യന്മാരെന്ന് അത് മൂലം എല്ലാവരും അറിയും: സുവിശേഷവൽക്കരണം എന്നാൽ സ്നേഹിക്കുക" എന്ന തലക്കെട്ടോടെയുള്ള സമ്മേളനത്തിനയച്ച സന്ദേശത്തിൽ പരിശുദ്ധ പിതാവിന്‍റെ പിതൃസഹജവും ഹൃദയംഗമവുമായ ആശംസകളും ആത്മീയ സാമീപ്യവും അറിയിച്ചു. ഇത്തരം പരിചിന്തന നിമിഷങ്ങളും പ്രാർത്ഥനയും എല്ലാവരേയും എല്ലാം തെളിച്ച് തിരിച്ചറിയിക്കുന്ന വെളിച്ചമായ, ചൂടും വെളിച്ചവും പകരുന്ന അഗ്നിയായ, നിത്യതയുടെ രുചിയും രസവും പകർന്ന് ലോകത്തിന്‍റെ ആത്മാവിന് മറുമരുന്നായ പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വിധേയത്വമുള്ളവരാക്കി സ്നേഹത്തിന്‍റെ സുവിശേഷ സാക്ഷികളാക്കാൻ ഇടവരുത്തട്ടെ എന്നും ആശംസിച്ചു.

 പരിശുദ്ധാത്മാവിന്‍റെ ദാനങ്ങൾ ധാരാളമായി നിങ്ങൾക്ക് ലഭിക്കാൻ ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിക്കുന്നുവെന്നും, വ്യക്തിപരവും, സമൂഹികവുമായ എല്ലാ പ്രവർത്തികളെയും കന്യാകാമറിയത്തിന്‍റെ മാതൃസഹജമായ പ്രാർത്ഥനയിൽ വിട്ടുകൊടുത്ത്, തനിക്ക് വേണ്ടി തുടർന്നും പ്രാർത്ഥിക്കാനപേക്ഷിച്ചു കൊണ്ട് സമൂഹത്തിന്‍റെ ദേശീയ പ്രസിഡണ്ടായ  ഡോ. സാൽവത്തോരെ മാർട്ടിനെസിനും, പ്രാസംഗീകർക്കും അവിടെ സന്നിഹിതരായ എല്ലാവർക്കും തന്‍റെ അപ്പോസ്തലിക ആശിർവാദം നൽകുന്നതായി കർദ്ദിനാൾ പിയത്രോ പരോളിൻ തന്‍റെ സന്ദേശത്തിൽ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2019, 11:37