തിരയുക

Vatican News

മദ്ധ്യപൂര്‍വ്വദേശം അനുരഞ്ജിതമാകാന്‍ പ്രാര്‍ത്ഥിക്കാം

നവംബര്‍ മാസത്തേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കുന്ന പ്രാര്‍ത്ഥന നിയോഗം – മലയാളത്തില്‍ അടിക്കുറിപ്പുള്ള വീഡിയോ കാണാം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നവംബര്‍ 2019. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യേക പ്രാര്‍ത്ഥന മദ്ധ്യപൂര്‍വ്വദേശത്തിനും വിശുദ്ധനാടിനും വേണ്ടി :

1. മദ്ധ്യപൂര്‍വ്വദേശത്ത് യഹൂദ ക്രൈസ്തവ ഇസ്ലാം മതങ്ങള്‍ക്കിടയില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടക്കുന്നത് ആത്മീയവും ചരിത്രപരവുമായ സ്നേഹബന്ധങ്ങളിലൂടെയാണ്.

2. ഉത്ഥിതനായ ക്രിസ്തുവിന്‍റെ സദ്വാര്‍ത്ത ലോകത്തിനു ലഭ്യമായത് ഈ മണ്ണില്‍നിന്നാണ്.

3.  ഏകദൈവത്തില്‍ വിശ്വസിക്കുന്ന ക്രൈസ്തവരും യഹൂദരും മുസ്ലീങ്ങളും ഇന്നാട്ടില്‍ കൂട്ടുചേര്‍ന്ന് സമാധാനത്തിനായി ഏറെ പരിശ്രമിക്കുന്നുണ്ട്.

4. സംവാദത്തിന്‍റെ അരൂപിയില്‍ മദ്ധ്യപൂര്‍വ്വദേശം സമാധാനപൂര്‍ണ്ണമാകുന്നതിന് നമുക്കു പ്രാര്‍ത്ഥിക്കാം!

12 November 2019, 13:50