തിരയുക

Vatican News
പാപ്പാ മോൺ. ഏർനെസ്റ്റോ തബല്ലീനിയെ  സ്വീകരിച്ചവസരത്തില്‍ ... പാപ്പാ മോൺ. ഏർനെസ്റ്റോ തബല്ലീനിയെ സ്വീകരിച്ചവസരത്തില്‍ ...  (@Vatican Media)

നൂറു വയസ്സു തികഞ്ഞ വൈദീകനെ സാന്താ മാർത്തയിലേക്ക് പാപ്പാ ക്ഷണിച്ചു

നൂറു വയസ്സു തികഞ്ഞ മോൺ. ഏർനെസ്റ്റോ തബല്ലീനിയെയാണ് സാന്താ മാർത്തയിലേക്ക് പാപ്പാ ക്ഷണിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ഏപ്രിൽ 29ന് നൂറുവയസ്സു തികഞ്ഞ ഫാ.ഏർണെസ്റ്റൊയെ ഇന്നലെ സാന്താ മാർത്തയിൽ ദിവ്യ ബലിയർപ്പിക്കാൻ ക്ഷണിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. 75 വർഷം വൈദീകനായി ജീവിതം പിന്നിട്ട തന്‍റെ വൈദീക ജീവിതം മാർപാപ്പായുമൊത്ത് ആഘോഷിക്കാൻ കഴിഞ്ഞതിന് താൻ കടപ്പെട്ടിരിക്കുന്നത് മൊസാംബിക്കിൽ മിഷനറിയായി മരിച്ച തന്‍റെ സഹോദരി അനനിയായോടാണെന്ന് പറഞ്ഞ ഏർണെസ്റ്റോ പലരേയും പോലെ താനും ഒരു സാധാരണ വൈദികനാണെന്നും രണ്ടാം ലോകമഹായുദ്ധകാലത്താണ് താന്‍ വൈദീകപട്ടം സ്വീകരിച്ചതെന്നും പറഞ്ഞു. യുദ്ധത്തിന്‍റെ  ദുരിതങ്ങൾ ഏറ്റുവാങ്ങി കൂടെയുണ്ടായിരുന്ന പലരുടേയും ദുരന്തമരണങ്ങൾ കണ്ട അദ്ദേഹം ഭീഷണികൾ നേരിട്ട അവസരങ്ങൾ ഒസ്സർവത്തോരെ റൊമാനോ പത്രവുമായി പങ്കുവച്ചു. കർഷക കുടുംബത്തിൽ ജനിച്ച അഞ്ചു സഹോദരരിൽ ഒരാളായിരുന്നു ഏർണെസ്റ്റോ. ഇപ്പോൾ ബൊളോഞ്ഞയിലെ വൈദീകരുടെ ഡീനായ അദ്ദേഹം കാസ്തൽ ഫ്രാങ്കോ എമീലിയായിലാണ് താമസിക്കുന്നത്.

15 November 2019, 12:42