തിരയുക

Vatican News
Pope Francis General Audience പ്രാര്‍ത്ഥനയും സാന്ത്വനവും 

അല്‍ബേനിയന്‍ ജനതയ്ക്ക് പാപ്പായുടെ സാന്ത്വനം

ഭൂമികുലുക്കത്തിന്‍റെ കെടുതിയില്‍പ്പെട്ടവര്‍ക്കായ് പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തില്‍ കൂട്ടിച്ചേര്‍ത്ത പ്രത്യേക സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദുരന്തത്തില്‍ 21 പേര്‍ മരണമടഞ്ഞു
നവംബര്‍ 27- Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് ഭൂകമ്പത്തിന്‍റെ കെടുതിയില്‍പ്പെട്ട അല്‍ബേനിയന്‍ ജനതയെ പാപ്പാ ഫ്രാന്‍സിസ് സാന്ത്വനം അറിയിച്ചത്. നവംബര്‍ 26, ചൊവ്വാഴ്ച രാവിലെയാണ് 6.4 റിക്ടര്‍ സ്കെയിലില്‍ ഭൂമികുലുക്കം പടിഞ്ഞാറന്‍ ബാള്‍ക്കന്‍ പ്രദേശത്തെ ദുരിതത്തില്‍ ആഴ്ത്തിയത്. 21 പേര്‍ മരണമടഞ്ഞതായും 500-ല്‍ അധികംപേര്‍ മുറിപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം
വേദനിക്കുന്നവരെ തന്‍റെ ആത്മീയസാമീപ്യം അറിയിക്കുന്നതായും, മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, മുറിപ്പെടുകയും വിഷമിക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നതായി പ്രഭാഷണം കേള്‍ക്കാന്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച ആയിരങ്ങളോടും ലോകത്തോടുമായി പാപ്പാ ഫ്രാന്‍സിസ് അറിയിച്ചു. യൂറോപ്പില്‍‍ താന്‍ ആദ്യം സന്ദര്‍ശിക്കുവാന്‍ ആഗ്രഹിച്ച രാഷ്ട്രവും ജനതയുമാണ് അല്‍ബേനിയയെന്നും, അതിനാല്‍ വേദനയുടെ നിമിഷങ്ങളില്‍ തന്‍റെ വാത്സല്യവും സ്നേഹ സാമീപ്യവും സകലരെയും അറിയിക്കുന്നതായി പാപ്പാ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു.
 

27 November 2019, 16:37