തിരയുക

ആമസോണിയായിലെ പാരമ്പര്യത്തെക്കാണിക്കുന്ന ഗർഭിണിയായ യുവതിയുടെ മരത്തില്‍ കൊത്തിയ രൂപം. ആമസോണിയായിലെ പാരമ്പര്യത്തെക്കാണിക്കുന്ന ഗർഭിണിയായ യുവതിയുടെ മരത്തില്‍ കൊത്തിയ രൂപം. 

ആമസോണ്‍ പാരമ്പര്യത്തെക്കാണിക്കുന്ന രൂപങ്ങളുടെ മോഷണവും വലിച്ചെറിയലും വേദനാജനകം

ആമസോണിയായിലെ പാരമ്പര്യത്തെക്കാണിക്കുന്ന ഗർഭിണിയായ യുവതിയുടെ മരത്തില്‍ കൊത്തിയ മൂന്ന് രൂപങ്ങൾ മോഷ്ടിച്ച് ടൈബർ നദിയിൽ വലിച്ചെറിഞ്ഞ സംഭവം വളരെ സങ്കടകരമാണെന്ന് വത്തിക്കാന്‍ ന്യൂസിന്‍റെ പത്രാധിപരായ അന്ത്രേയാ തോർണിയെല്ലി വെളിപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആക്രമണവാസനയോടെയുള്ള  ഈ മോഷണവും നദിയിലെ വലിച്ചെറിയലും മാത്രമല്ല, അതിനെക്കുറിച്ച് ഇറ്റലിയിലെ സാമൂഹ മാധ്യമങ്ങളിൽ "നീതി നിർവ്വഹിക്കപ്പെട്ടു" എന്ന് അത്യുൽസാഹപൂർവ്വം ഈ കൃത്യത്തിന്‍റെ ചിത്രങ്ങൾ പരസ്യം ചെയ്തു കൊണ്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളും  തന്നെ മുറിപ്പെടുത്തിയെന്ന് വത്തിക്കാന്‍ ന്യൂസിലെ തന്‍റെ പത്രാധിപകുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തി. പാരമ്പര്യവാദത്തിന്‍റെ പേരിലും സിദ്ധാന്തങ്ങളുടെ പേരിലും നീചമായി ഒരമ്മയുടേയും ജീവന്‍റെ വിശുദ്ധിയുടേയും  പ്രതീകം വെറുപ്പോടെ വലിച്ചെറിയപ്പെട്ടുവെന്നും അത് ആമസോണിയാ പരമ്പരാഗത വർഗ്ഗക്കാരുടെ പ്രതീകവും ഫ്രാൻസിസ് അസ്സീസിയുടെ  പാട്ടിൽ വിവരിച്ചിട്ടുള്ള "ഭൂമി മാതാവുമായുള്ള" നമ്മുടെ ബന്ധത്തെയും പ്രതിനിധാനം ചെയ്യുന്ന ഒന്നായിരുന്നു എന്ന് എഴുതിയ തോർണിയെല്ലി, സാമൂഹീക മാധ്യമങ്ങളിലെ വെറുപ്പുളവാക്കുന്ന എഴുത്തുകളിൽ നിന്ന് പ്രവർത്തികളിലേക്ക് നീങ്ങിയ വിഗ്രഹഭജ്ഞകരോട്‌ നവവിശുദ്ധനായ ഹെന്‍ട്രി ന്യൂമാന്‍റെ ക്രിസ്തീയ പ്രമാണങ്ങളുടെ പരിണാമത്തെക്കുറിച്ച് 1878ൽ എഴുതിയ ലേഖനം ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ സഭയിലെ ആചാരാനുഷ്ടാനങ്ങൾക്ക് പിന്നിൽ അന്യ മതമൂലകങ്ങളും അവയുടെ  ഉപയോഗങ്ങളും പലപ്പോഴും സഭ സ്വീകരിച്ച്, രൂപാന്തരപ്പെടുത്തി വിശദ്ധീകരിച്ച പാരമ്പര്യമുണ്ട് എന്ന് വിശദീകരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 October 2019, 15:43