തിരയുക

Vatican News
മെത്രാന്മാരുടെ സിനഡിന്‍റെ, ആമസോണ്‍ പ്രദേശത്തിനായുള്ള,  അസാധാരണ സമ്മേളനത്തിന്‍റെ ചില ദൃശ്യങ്ങള്‍, വത്തിക്കാനില്‍ നിന്ന് മെത്രാന്മാരുടെ സിനഡിന്‍റെ, ആമസോണ്‍ പ്രദേശത്തിനായുള്ള, അസാധാരണ സമ്മേളനത്തിന്‍റെ ചില ദൃശ്യങ്ങള്‍, വത്തിക്കാനില്‍ നിന്ന് 

സിനഡുസമ്മേളനം "ചിര്‍ക്കുളി മിനോരിസ്"

മെത്രാന്മാരു‌ടെ സിനഡു സമ്മേളനം രണ്ടാ ഘട്ടം- "ചിര്‍ക്കുളി മിനോരിസ്"

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആമസോണ്‍ പ്രദേശത്തെ അധികരിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്നിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ അസാധാരണ സമ്മേളനം വത്തിക്കാനില്‍ തുടരുന്നു. 

ഈ മാസം 6-ന് ആരംഭിച്ച ഈ സമ്മേളനം 27 വരെ (6-27/10/2019) തുടരും.

ബുധനാഴ്ച (09/10/19) വരെ സിനഡിന്‍റെ 6 പൊതുസമ്മേളനങ്ങള്‍ (ജനറല്‍ കോണ്‍ഗ്രിഗേഷന്‍) ആയിരുന്നു. ഇനി ശനിയാഴ്ച (12/10/19) പൊതുയോഗം പുനരാരംഭിക്കുകയും അത് പതിനഞ്ചാം തിയതി ചൊവ്വാഴ്ച വരെ തുടരുകയും ചെയ്യും. 

അതു വരെ, അതായത്, വ്യാഴം, വെള്ളി (10-11/10/2019) എന്നീ ദിനങ്ങളില്‍ “ചിര്‍ക്കുളി മിനോരിസ്” അഥവാ, ഭാഷാടിസ്ഥാനത്തില്‍ ചെറുസംഘങ്ങളായി തിരിച്ചു നടത്തുന്ന ചര്‍ച്ചകളാണ്.

സിനഡുപിതാക്കന്മാര്‍ സ്പാനിഷ് ഭാഷയിലുള്ള 5-ഉം ഇറ്റാലിയന്‍ ഭാഷയില്‍ 2-ഉം ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളില്‍ ഒന്നു വീതവും, പോര്‍ച്ചുഗീസ് ഭാഷയില്‍ 4-ഉം, അങ്ങനെ മൊത്തം 13 ചെറുഗണങ്ങളായി തിരിഞ്ഞാണ് ചര്‍ച്ചകള്‍ നടത്തുന്നത്.

 “ചിര്‍ക്കുളി മിനോരിസ്” രണ്ടാം ഘട്ടം 16,17 തീയിതികളിലായിരിക്കും.

 

11 October 2019, 12:49