തിരയുക

ആമസോൺ സിനഡിന്‍റെ വിവിധ കാഴ്ചകള്‍ ആമസോൺ സിനഡിന്‍റെ വിവിധ കാഴ്ചകള്‍ 

തെറ്റുപറ്റുമെന്ന ഭയത്തെക്കാൾ ശക്തമാണ് പരിശുദ്ധാത്മാവിനോടുള്ള വിശ്വാസം

ഒക്ടോബർ പന്ത്രണ്ടാം തിയതി ആമസോൺ സിനഡുമായി ബന്ധപ്പെട്ട് നടന്ന എട്ടാം പൊതുസമ്മേളനത്തിന്‍റെ സംഗ്രഹം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഒക്ടോബർ പന്ത്രണ്ടാം തിയതി ആമസോൺ സിനഡുമായി ബന്ധപ്പെട്ട് നടന്ന എട്ടാം പൊതുസമ്മേളനത്തോടെ മൂന്ന് ആഴ്ചകളിലായി വത്തിക്കാനില്‍ നടക്കുന്ന സിനഡിന്‍റെ  ആദ്യ ആഴ്ച ഉച്ചയ്ക്ക് ശേഷം സമാപിച്ചു. പാപ്പാ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ക്രിസ്തു കേന്ദ്രീകൃതമായിരിക്കണം സഭയുടെ ആമസോണിലെ മിഷനറി പ്രവർത്തനം എന്നതതായിരുന്നു  ഈ എട്ടാം  സമ്മേളനത്തിന്‍റെ കേന്ദ്ര  വിഷയം. സുവിശേഷം അറിയാത്ത ഒത്തിരി ജനവിഭാഗങ്ങളുണ്ടെന്നും അതിനാൽ ഇതായിരിക്കണം സഭയുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ആമസോണിലും മറ്റിടങ്ങളിലും ശ്രദ്ധക്കിക്കപ്പെടേണ്ട കാര്യമെന്നും സമ്മേളനം വിലയിരുത്തി.

 ബ്രഹ്മചര്യ ജീവിതം

വൈദിക ബ്രഹ്മചര്യത്തെ  കുറിച്ചുള്ള ചർച്ചകളും നടന്നു. ദൈവവിളിയുടെ കുറവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും  ചർച്ചചെയ്യപ്പെട്ട  സമ്മേളനത്തിൽ ഈ ആമസോൺ പ്രദേശത്തെങ്കിലും മറ്റ്തരത്തില്‍ ചിന്തിക്കാനാവുമോ എന്ന ചോദ്യമുയർന്നു. ഈ വിഷയം ചർച്ചചെയ്യാൻ ഒരു പ്രത്യേക സിനഡിന്‍റെ  രൂപീകരണത്തെ കുറിച്ചും ചിന്തകളുയര്‍ന്നു.  തദ്ദേശ്യ സംസ്കാരങ്ങൾ എന്നാൽ ബ്രഹ്മചര്യത്തിൽ ആകർഷിക്കപ്പെടുന്നവയാണെന്നും ഇക്കാലത്തിന്‍റെ സുഖഭോഗ  മതേതരത്വവാദ സംസ്കാരങ്ങളുടെ കീറാമുട്ടിയാണ്  ബ്രഹ്മചര്യമെന്നതിനാൽ ബ്രഹ്മചര്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ആഴമായ പഠനം ആവശ്യമാണെന്നും അഭിപ്രായമുയർന്നു. ഇത്തരം ചിന്തകൾ സഭയുടെ ഐക്യം തകർക്കാൻ ഇടയുണ്ടെന്നും വളരെ  നീണ്ട പഠനങ്ങൾക്കു ശേഷമാണ് എന്തെങ്കിലും ഒരു തീരുമാനം വരുത്തേണ്ടതെന്നും സിനഡ് അഭിപ്രായപ്പെട്ടു. ദൈവവിളിയുടെ കുറവിന് ഒരു ഉത്തരം കാണാനുള്ളതല്ലാ ഇതെന്നും എന്നാൽ ആമസോൺ തനിമയുള്ള ഒരു സഭയുടെ പ്രകടനമായി മാറാനാണിതെന്നും ചർച്ചയിൽ  സൂചിപ്പിച്ചു.

അജപാലന രംഗത്ത്  സ്ത്രീ സാന്നിധ്യം

കൂടുതൽ സ്ത്രീകളെ അജപാലന രംഗത്തും  തീരുമാനങ്ങളെടുക്കുന്ന  സംവിധാനങ്ങളിലും  ഉൾപ്പെടുത്താനും സ്ത്രീകളുടെ ഡീക്കന്‍ പട്ടത്തെ   കുറിച്ചും  ചിന്തിക്കുന്ന ചർച്ചകളും  സമ്മേളനത്തില്‍ ഉള്‍പ്പെട്ടിരുന്നു.സ്ത്രീകളുടെ സാന്നിധ്യം, സാഹോദര്യവും, വൈദീകാധിപത്യത്തിലും ക്ലെറിക്കലിസത്തില്‍ കുറവും ഉണ്ടാകുമെന്ന് ചർച്ചകൾ ചൂണ്ടിക്കാട്ടി.

പാരിസ്ഥിതിക മാനസാന്തരത്തിനുള്ള ക്ഷണം

ഈ സിനഡ് തുടർച്ചയായി പരിശുദ്ധാത്മാവിന്‍റെ  ശബ്ദം ശ്രവിക്കുന്നു. ഇത് ഒരു അടിയന്തര പാരിസ്ഥിതിക മാനസാന്തരത്തിന് വിളിക്കുകയും നയിക്കുകയും  ഭൂമിയെ നശിപ്പിക്കുന്ന പരിസ്ഥിതി നാശത്തിന് എതിരെ നീങ്ങാൻ  പ്രചോദിപ്പിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നും സൃഷ്ടിയെ നമ്മുടെ സംരക്ഷണയിലാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും ഇത്രയും മനോഹരമായ ആമസോൺ എന്ന സ്വർഗ്ഗം നരകമാക്കപ്പെട്ടിരിക്കുകയാണെന്നും അഗ്നി ബാധകളാൽ  അവിടെ നമുക്ക് പരിസ്ഥിതി സമ്പത്ത് എന്നേക്കും നഷ്ടപ്പെടാനിടയുണ്ടെന്നും, ഒരുമിച്ച് ഭൂമിയുടെ രോദനം കേൾക്കുകയും അവിടുത്തെ ഗോത്രവർഗ്ഗങ്ങളെ നശിപ്പിക്കുന്ന പ്രവർത്തനത്തിനെതിരെ നീങ്ങുകയും വേണമെന്നും  സമ്മേളനം ആവശ്യപ്പെട്ടു. അതിനാൽ  ​​എളിമയാർന്ന ഒരു ജീവിത രീതിയും  പരിസ്ഥിതി മാനസാന്തരവും, സമാധാനത്തിന്‍റെയും  നീതിയുടെയും പേരിലുള്ള ഒരു വ്യാപാര സംവിധാനവും സമ്മേളനം ആവശ്യപ്പെട്ടു. ഗോത്രവർഗ്ഗക്കാരുടെ സഹനങ്ങളോടു  തുടർച്ചയായ ശ്രദ്ധ കാണിക്കാൻ ആവശ്യപ്പെട്ട  സമ്മേളനം, ക്രിസ്തു അവരിലും ജീവിക്കുന്നവെന്നതിന്‍റെ തെളിവാണ് വചനത്തിന്‍റെ വിത്തുകൾ ആ സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും കണ്ടെത്താൻ കഴിയുന്നതെന്നും, സുവിശേഷം ഒരു സംസ്കാരത്തിന്‍റെ  മാത്രം പാരമ്പര്യ സ്വത്തല്ലെന്നും ഇത്തരമൊരു സമീപനം ആമസോണിൽ തദ്ദേശ സഭയ്ക്ക് തുടക്കമിടുമെന്നും സമ്മേളനം നിരീക്ഷിച്ചു.

അജപാലന രംഗത്ത്  സ്ത്രീ സാന്നിധ്യത്തെ കുറിച്ച് സിനഡ് പിതാക്കന്മാര്‍

കൂടുതൽ സ്ത്രീകളെ അജപാലന രംഗത്തും  തീരുമാനങ്ങളെടുക്കുന്ന  സംവിധാനങ്ങളിലും  ഉൾപ്പെടുത്താനും സ്ത്രീകളുടെ ഡീക്കന്‍ പട്ടത്തെ   കുറിച്ചും  ചിന്തിക്കുന്ന ചർച്ചകളും  സമ്മേളനത്തില്‍ ഉള്‍പ്പെട്ടിരുന്നു.സ്ത്രീകളുടെ സാന്നിധ്യം, സാഹോദര്യവും, വൈദീകാധിപത്യത്തിലും ക്ലെറിക്കലിസത്തില്‍ കുറവും ഉണ്ടാകുമെന്ന് ചർച്ചകൾ ചൂണ്ടിക്കാട്ടി. ഈ സിനഡ് തുടർച്ചയായി പരിശുദ്ധാത്മാവിന്‍റെ  ശബ്ദം ശ്രവിക്കുന്നു. ഇത് ഒരു അടിയന്തര പാരിസ്ഥിതിക മാനസാന്തരത്തിന് വിളിക്കുകയും നയിക്കുകയും  ഭൂമിയെ നശിപ്പിക്കുന്ന പരിസ്ഥിതി നാശത്തിന് എതിരെ നീങ്ങാൻ  പ്രചോദിപ്പിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നും സൃഷ്ടിയെ നമ്മുടെ സംരക്ഷണയിലാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും ഇത്രയും മനോഹരമായ ആമസോൺ എന്ന സ്വർഗ്ഗം നരകമാക്കപ്പെട്ടിരിക്കുകയാണെന്നും അഗ്നി ബാധകളാൽ  അവിടെ നമുക്ക് പരിസ്ഥിതി സമ്പത്ത് എന്നേക്കും നഷ്ടപ്പെടാനിടയുണ്ടെന്നും, ഒരുമിച്ച് ഭൂമിയുടെ രോദനം കേൾക്കുകയും അവിടുത്തെ ഗോത്രവർഗ്ഗങ്ങളെ നശിപ്പിക്കുന്ന പ്രവർത്തനത്തിനെതിരെ നീങ്ങുകയും വേണമെന്നും  സമ്മേളനം ആവശ്യപ്പെട്ടു. അതിനാൽ  ​​എളിമയാർന്ന ഒരു ജീവിത രീതിയും  പരിസ്ഥിതി മാനസാന്തരവും, സമാധാനത്തിന്‍റെയും  നീതിയുടെയും പേരിലുള്ള ഒരു വ്യാപാര സംവിധാനവും സമ്മേളനം ആവശ്യപ്പെട്ടു. ഗോത്രവർഗ്ഗക്കാരുടെ സഹനങ്ങളോടു  തുടർച്ചയായ ശ്രദ്ധ കാണിക്കാൻ ആവശ്യപ്പെട്ട  സമ്മേളനം, ക്രിസ്തു അവരിലും ജീവിക്കുന്നവെന്നതിന്‍റെ തെളിവാണ് വചനത്തിന്‍റെ വിത്തുകൾ ആ സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും കണ്ടെത്താൻ കഴിയുന്നതെന്നും, സുവിശേഷം ഒരു സംസ്കാരത്തിന്‍റെ  മാത്രം പാരമ്പര്യ സ്വത്തല്ലെന്നും ഇത്തരമൊരു സമീപനം ആമസോണിൽ തദ്ദേശ സഭയ്ക്ക് തുടക്കമിടുമെന്നും സമ്മേളനം നിരീക്ഷിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2019, 16:13