തിരയുക

2019.10.21 Sinodo 14 Congregazione Generale 2019.10.21 Sinodo 14 Congregazione Generale 

#ആമസോണ്‍ സിനഡ് : പ്രബോധനരേഖയുടെ കരടുരൂപം

അന്തിമഘട്ടത്തിലേയ്ക്കു കടന്ന സിനഡ്. ഒക്ടോബര്‍ 27-Ɔο തിയതി ഞായറാഴ്ച സമാപിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. സിനഡു പ്രബോധനരേഖയുടെ ആദ്യ കരടുരൂപം
ഒക്ടോബര്‍ 21-Ɔο തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സിനഡുഹാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ സംഗമിച്ച  14-Ɔമത് പൊതുസമ്മേളനത്തിലാണ് ആമസോണ്‍ സിനഡു പ്രബോധനരേഖയുടെ കരടുരൂപം അവതരിപ്പിക്കപ്പെട്ടത്. സിനഡിന്‍റെ ജനറല്‍ റിലേറ്റര്‍ (General Relator) എന്ന തസ്തികയുള്ള ബ്രസീലിലെ സാവോ പാവളോ അതിരൂപതാദ്ധ്യക്ഷന്‍, ആമസോണിയന്‍ സഭാ പ്രവിശ്യ കൂട്ടായ്മയുടെ (Repam – Pan Amazonian Ecclesial Network) പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ക്ലാവുദിയോ ഹ്യൂമ്സാണ് കരടുരൂപം അവതരിപ്പിച്ചത്. 184 സിനഡുപിതാക്കന്മാരും, വിദഗ്ദ്ധരും, നിരീക്ഷകരും,  തദ്ദേശജനതകളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

2. പ്രബോധനരേഖയുടെ അന്തിമരൂപം
രണ്ടാഴ്ച നീണ്ട ചര്‍ച്ചകളുടെയും പഠനത്തിന്‍റെയും ഫലമായി പുറത്തുവന്ന കരടുരൂപം ഇനിയും വിവിധ ഭാഷകളുടെയും, സംസ്ക്കാരങ്ങളുടെയും, സഭാപ്രവിശ്യകളുടെയും ചെറിയ ഗ്രൂപ്പുകളില്‍ (Circoli Minoris) ചര്‍ച്ചചെയ്യപ്പെടും. അവിടെനിന്നും ലഭിക്കുന്ന അഭിപ്രായങ്ങളും ഭേദഗതികളും കൂട്ടിയിണക്കി ഒക്ടോബര്‍ 23, 24 - ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സിനഡുകമ്മിഷനും, പ്രത്യേക സെക്രട്ടറിമാരും ചേര്‍ന്നു പ്രവര്‍ത്തിച്ച് സിനഡു രേഖയുടെ അന്തിമരൂപം തയ്യാറാക്കി ഒക്ടോബര്‍ 25, വെള്ളിഴ്ച  ചേരുന്ന  15-Ɔമത് പൊതുസമ്മേളനത്തില്‍ സമര്‍പ്പിക്കും.

3. അന്തിമരൂപം പാപ്പായ്ക്കു സമര്‍പ്പിക്കും
ശനിയാഴ്ച 26-ന് ഉച്ചതിരിഞ്ഞു ചേരുന്ന 16-Ɔമത് പൊതുസമ്മേളനത്തില്‍ സിനഡൂരേഖയുടെ അന്തിമരൂപം സിനഡുപിതാക്കന്മാരുടെ വോട്ടെടുപ്പിന് വിധേയമാക്കും.  എന്നിട്ടായിരിക്കും  വേണ്ട അന്തിമ ഭേദഗതികള്‍ക്കും പ്രകാശനത്തിനുമായി ആമസോണ്‍ സിനഡുരേഖയുടെ അന്തിമരൂപം പാപ്പാ ഫ്രാന്‍സിസിന്  സമര്‍പ്പിക്കുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2019, 16:24