സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സഹപ്രവർത്തകനും സുഹൃത്തുമായ അലെസാന്ദ്രോ ഗിസോട്ടി വിശാലഹൃദയത്തോടും വിജ്ഞാനത്തോടും കൂടെ ഈ വിഭാഗത്തെ നയിച്ചതിന് നന്ദി അർപ്പിക്കുകയും ചെയ്തു. വാര്‍ത്താ വിനിമയത്തിന്‍റെ സൂക്ഷ്മവും നിർണ്ണായകവുമായ നിയോഗവും തന്‍റെ സഹപ്രവർത്തകരുടെ വിലയും തൊഴിൽപരമായ മികവും പരിശുദ്ധസിംഹാസനത്തിന് കീഴിൽ ജോലിചെയ്ത ഈ നീണ്ട വർഷങ്ങളിൽ എന്തെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടെന്നും, തീർച്ചയായും അവരുടെ സഹകരണം ലഭിക്കുമെന്നുറപ്പുണ്ടെന്നും പ്രത്യാശിക്കുന്നുവെന്നും വ്യക്തമാക്കി. പരിശുദ്ധ പിതാവ് തന്നിലർപ്പിച്ച വിശ്വാസത്തിനു നന്ദി പറയുന്നുവെന്നും അതോടൊപ്പം വാർത്താവിനിമയ വിഭാഗം നൽകിയ പിന്തുണയ്ക്ക് ഡിക്കാസ്ട്രിയുടെ പ്രീഫെക്റ്റായ പാവോളോ റുഫീനിക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.