തിരയുക

പാലസ്തീനായിൽ കുരിശിന്‍റെ വഴി പുനരവതരിപ്പിക്കുന്ന തീർത്ഥാടകർ പാലസ്തീനായിൽ കുരിശിന്‍റെ വഴി പുനരവതരിപ്പിക്കുന്ന തീർത്ഥാടകർ 

വത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ തപസ്സുകാല പ്രാര്‍ത്ഥന

വത്തിക്കാന്‍ തോട്ടത്തിലാണ് കുരിശിന്‍റെ വഴി പ്രാർത്ഥന അർപ്പിക്കപ്പെട്ടത്

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

വിശുദ്ധ പോള്‍ ആറാമൻ 1964   മുതൽ 1977 വരെ നടത്തിയ വിശുദ്ധവാര പ്രഭാഷണങ്ങളോടെയാണ് വത്തിക്കാൻ  സ്റ്റേറ്റിന്‍റെ കീഴിലുള്ള  തൊളിലാളികൾ ഏപ്രിൽ 9 ആം തിയതി രാവിലെ  വത്തിക്കാൻ തോട്ടത്തിലൂടെ കുരിശിന്‍റെ വഴി  നടത്തിയത്. ഇതിൽ സംബന്ധിച്ചവരിൽ പാപ്പായുടെ ദാനാധികാരി കാർഡിനല്‍ ക്രയേവ്സ്കി,ഗവര്‍ണറേറ്റിന്‍റെ  പ്രസിഡണ്ടായ ബെർതെല്ലൊ, സെക്രട്ടറി ജനറലായ മോൺ. ഫെർണാണ്ടോ വർഗാസ്   അൽസാഗാ, സാങ്കേതീക സേവനങ്ങളുടെ ഡയറക്ടറായ ഫാ. റഫായേൽ ഗാർഷ്യ, തുടങ്ങി വിവിധ ജോലികളുടെ ചാപ്ലിൻമാരും  ഉണ്ടായിരുന്നു. ഗവണ്‍മെന്‍റിന്‍റെ ആസ്ഥാനത്തു നിന്ന് തുടങ്ങിയ പ്രദക്ഷിണം തോട്ടത്തിലെ ലൂർദ്ദ്   മാതാവിന്‍റെ ഗ്രോട്ടോ വരെയായിരുന്നു.

വിശുദ്ധനായ പോൾ ആറാമൻ എഴുതിയത് പോലെ "കുരിശിലെ നാടകം ധ്യാനിക്കുന്നവൻ ജീവിതാനുഭവങ്ങളിൽ സംഭ്രമിക്കില്ല; പകരം തന്‍റെ വലിയ പ്രശ്നങ്ങൾ  അവിടെ  പ്രതിബിംബിക്കുന്നതു  തിരിച്ചറിയും. ആ വേദനകളിൽ, തിന്മയിൽ, പാപത്തിൽ, മരണത്തിൽ ക്ഷമയുടെയും പ്രത്യാശയുടെയും ആവശ്യകത കണ്ടെത്തും. വ്യക്തിപരവും സാമൂഹീകവുമായ എല്ലാ സംഭവങ്ങൾക്കും , സാഹചര്യങ്ങൾക്കും യേശുവിന്‍റെ  കുരിശിൽ ഒരു സൂചനയുണ്ട്, താരതമ്യമുണ്ട്, ഒരു വിശദീകരണവുമുണ്ട്." ഒസ്സെവത്തോരെ റൊമാനൊ വ്യക്തമാക്കി. തങ്ങളുടെ തപസ്സുകാലയാത്രയുടെ ഏറ്റം ആഴമായ യാത്രയായിരുന്നെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടുവെന്ന് ഒസ്സെര്‍വത്തോരെ റൊമാനൊ പത്രം വെളിപ്പെടുത്തുകയും ചെയ്തു.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 April 2019, 13:43