തിരയുക

Vatican News
Battesimo di Cristo, San Giovanni Battista Battesimo di Cristo, San Giovanni Battista 

ജ്ഞാനസ്നാനത്തിരുനാള്‍ വത്തിക്കാനിലെ പരിപാടികള്‍

ജനുവരി 13, ഞായറാഴ്ച

ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍ 

പ്രാദേശിക സമയം രാവിലെ 9.30-ന് (ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക്) വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയില്‍ (Sistine Chapel) പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കും, വചനപ്രഭാഷണം നടത്തും. തുടര്‍ന്ന് നവജാതശിശുക്കളുടെ ജ്ഞാനസ്നാകര്‍മ്മവും പാപ്പാ നിര്‍വ്വഹിക്കും. വത്തിക്കാനിലെ ജോലിക്കാരുടെ കുഞ്ഞുങ്ങള്‍ക്കും, ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നുമുള്ള ഏതാനും കുട്ടികള്‍ക്കുമാണ് ഈ തിരുനാളില്‍  ജ്ഞാനസ്നാനം നല്കുന്നത്.

മൈക്കിളാഞ്ചലോയുടെ കലാസൃഷ്ടികളുള്ള ഈ കപ്പേളയില്‍ വര്‍ഷത്തില്‍ അപൂര്‍വ്വമായിട്ടാണ് പാപ്പാ ദിവ്യബലിയര്‍പ്പിക്കുന്നത്. 

പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹ ബലിയര്‍പ്പണത്തിന്‍റെയും, ജ്ഞാനസ്നാന കര്‍മ്മത്തിന്‍റെയും തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ ടെലിവിഷന്‍ താഴെ പറയുന്ന ലങ്കുകളില്‍  ലഭ്യമാക്കുന്നതാണ് :

വത്തിക്കാന്‍ വെബ് സൈറ്റ് : https://www.vaticannews.va/ml.html
വത്തിക്കാന്‍ ന്യൂസ് ഫെയ്സ്ബുക്ക് ലിങ്ക് : https://www.facebook.com/vaticannews.ml

12 January 2019, 18:45