തിരയുക

Vatican News
വത്തിക്കാന്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക വത്തിക്കാന്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക 

വത്തിക്കാന്‍ പ്രതിനിധികള്‍ വിയറ്റ്നാമില്‍!

പരിശുദ്ധസിംഹാസനത്തിന്‍റെയും വിയെറ്റ്നാമിന്‍റെയും സംയുക്ത കര്‍മ്മസംഘത്തിന്‍റെ ഏഴാമത് കൂടിക്കാഴ്ച, വിയെറ്റ്നാമിന്‍റെ തലസ്ഥാനമായ ഹാനോയില്‍ ബുധനാഴ്ച (19/12/18)

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിശുദ്ധസിംഹാസനത്തിന്‍റെ ഒരു പ്രതിനിധിസംഘം വിയെറ്റ്നാം സന്ദര്‍ശിക്കുന്നു.

ചൊവ്വാഴ്ച (18/12/18) മുതല്‍ ഇരുപതാം തിയതി വ്യാഴാഴ്ച (20/12/18) വരെയാണ് ഈ സന്ദര്‍ശനം.

പരിശുദ്ധസിംഹാസനത്തിന്‍റെയും വിയെറ്റ്നാമിന്‍റെയും സംയുക്ത കര്‍മ്മസംഘത്തിന്‍റെ  ബുധനാഴ്ച (19/12/18) വിയെറ്റ്നാമിന്‍റെ തലസ്ഥാനമായ ഹാനോയില്‍ നടക്കുന്ന ഏഴാമത് കൂടിക്കാഴ്ചയില്‍ ഈ പ്രതിനിധിസംഘം പങ്കെടുക്കും.

പരിശുദ്ധസിംഹാസനവും വിയെറ്റ്നാമും തമ്മില്‍ ഉഭയകക്ഷിബന്ധങ്ങള്‍ ആഴപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം.

പരിശുദ്ധസിംഹാസനവും വിയെറ്റ്നാമും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ല.

നവമ്പര്‍ 17ന് ഹാനോയ് മെത്രാപ്പോലിത്തന്‍ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തപ്പെട്ട ആര്‍ച്ച്ബിഷ്പ്പ് ജോസഫ് വു വാന്‍ തിയെന്‍റെ ബുധനാഴ്ച നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലും പരിശുദ്ധസിംഹാസനത്തിന്‍റ പ്രതിനിധിസംഘം പങ്കെടുക്കുകയും അന്നാട്ടിലെ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.     

18 December 2018, 13:02