തിരയുക

Dee Dee Bridgewater for Christamas Musical in Vatican Dee Dee Bridgewater for Christamas Musical in Vatican 

“ക്രിസ്തുമസ് സംഗീതനിശ” അഭയാര്‍ത്ഥികളെ തുണയ്ക്കാന്‍

* വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം (Congregation for Catholic Education) സംഘടിപ്പിക്കുന്ന സംഗീതനിശ * പോള്‍ ആറാന്‍ ഹാളില്‍ ഡിസംബര്‍ 15, ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് *

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ ഫ്രാന്‍സിസ് പ്രചോദകനാകുന്ന പരിപാടി
പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തില്‍ വത്തിക്കാനിലുള്ള വിസ്തൃമായ ഹാളിലാണ്, ഡിസംബര്‍ 15-Ɔο തിയതി ശനിയാഴ്ച ആഗോളതലത്തില്‍ പ്രശസ്ത ഗാകയകരെയും സംഗീതജ്ഞരെയും അണിനിരത്തുന്ന ക്രിസ്തുമസ് സംഗീതനിശ അരങ്ങേറുന്നത്.  ഡിസംബര്‍ 14-Ɔο തിയതി വെള്ളിയാഴ്ച പാപ്പാ ഫ്രാന്‍സിസ് സംഗീതനിശയിലെ കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തുകയും നവമാനവികതയ്ക്കുള്ള തന്‍റെ വിദ്യാഭ്യാദര്‍ശനം അവരുമായി പങ്കുവയ്ക്കുകയുംചെയ്യും.  

അഭയാര്‍ത്ഥികള്‍ക്ക് സാന്ത്വനമാകുന്ന സംഗീതനിശ
ഡോണ്‍ ബോസ്ക്കോ മിഷന്‍റെ (Don Bosco Mission of Valdocco) - ഉഗണ്ടയിലെ പലബെക്കിലുള്ള അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയും, സ്കോളസ് ഒക്കുരേന്തെസ് പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍റെ (Scholas Occurentes Pontifical Foundation) - ഇറാക്കിലെ ഏര്‍ബിലെ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയും സഹായധനം ശേഖരിക്കുന്നതിനാണ് ഈ സംഗീതനിശ വത്തിക്കാന്‍റെ വിദ്യാഭ്യാസ വകുപ്പ് (Congregation for Education) സംഘടിപ്പിക്കുന്നത്. 7,000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലാണ് സംഗീതനിശ നടക്കാന്‍ പോകുന്നത്.

കെടുതികളില്‍ ക്ലേശിക്കുന്നവര്‍ക്കുള്ള രണ്ടു പദ്ധതികള്‍
ഉഗണ്ടയിലേയ്ക്ക് പ്രശ്നബാധിത പ്രവിശ്യകളായ തെക്കന്‍ സുഡാന്‍പോലുള്ള അയല്‍രാജ്യങ്ങളില്‍നിന്നും ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് അനുദിനം എത്തിച്ചേരുന്നത്. ഉഗണ്ടയിലെ ക്യാമ്പുകളെ സഹായിക്കുകയാണഅ സംഗീതനിയുടെ ആദ്യ പദ്ധതി. 2013-മുതല്‍ സലീഷ്യന്‍ മിഷന്‍ തുണയ്ക്കുന്ന പലബെക്കിലെയും സമീപപ്രദേശങ്ങളിലെയും ക്യാമ്പുകളിലായി കുട്ടികളും സ്ത്രീകളുമടക്കം 40,000-ത്തോളം അഭയാര്‍ത്ഥികളുണ്ട്.

രണ്ടാമത്തെ പദ്ധതി, പാപ്പാ ഫ്രാന്‍സിസിന്‍റെ പിതൃത്വത്തിലുള്ള സ്കോളാസ് ഒക്കുരേന്തസ് തുണയ്ക്കുന്ന ഇറാക്കിലെ ഏര്‍ബിലും പരിസരത്തും നടക്കുന്ന പത്തുവര്‍ഷത്തില്‍ അധിമായ ക്യാമ്പുകളാണ്. ഇറാക്കിലെ ജനതയെ ആകമാനം ബാധിച്ചിരിക്കുന്ന യുദ്ധത്തിന്‍റെയും അഭ്യന്തര കലാപത്തിന്‍റെയും കെടുതികള്‍ തലമുറകളെ ബാധിക്കുന്നതാണ്. അതിനാല്‍ യുവജനങ്ങളെയും കുട്ടികളെയും സാംസ്ക്കാരികവും, കലാപരവും, കായികവും വിനോദപരവുമായ പ്രവര്‍ത്തനങ്ങളിലൂടെ തുണയ്ക്കുകയും രൂപപ്പെടുത്തി വളര്‍ത്തുകയും ചെയ്യുന്ന രീതിയാണ് പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായുള്ള ഉപവിപ്രസ്ഥാനം “സ്കോളാസി”ന്‍റേത്.

‌ടിക്കറ്റും  “ടെക്സ്റ്റു മെസ്സേജും”
ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6-ന് ആരംഭിക്കുന്ന സംഗീതനിശയുടെ ടിക്കറ്റു വില്പനകൂടാതെ, ജനുവരി 15, 2019-വരെ  നീളുന്ന 45530 എന്ന നമ്പറിലെ “ടെക്സ്റ്റ് മെസ്സേജി”ലൂടെയും (text message) സംഗീതനിശ ലക്ഷ്യമിടുന്ന ധനശേഖരം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കും. കൂടാതെ ഡിസംബര്‍ 25-Ɔο തിയതി ചൊവ്വാഴ്ച ക്രിസ്തുമസ്നാളില്‍ സംഗീതനിശയുടെ ദൃശ്യ-ശ്രാവ്യാവിഷ്ക്കരണം ഇറ്റലിയുടെ വിഖ്യാതമായ ചാനല്‍ 5 മീഡിയസെറ്റിലൂടെ (Channel 5, Mediaset) സംപ്രേക്ഷണചെയ്യപ്പെടുന്നതും ധനശേഖരത്തെ പിന്‍തുണയ്ക്കുന്ന മറ്റൊരു പദ്ധതിയാണ്. ഡിസംബര്‍ 11-Ɔο തിയതി ചൊവ്വാഴ്ച പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവനയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സംഗീതനിശയിലെ കലാകാരന്മാര്‍
അമേരിക്കയുടെ പോപ് ഗായിക അനസ്താസിയ ലിന്‍,  ഇറ്റലിയുടെ അലെസാന്ദ്രോ അമരോസോ, 2019 ഫെബ്രുവരിയില്‍ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കാന്‍ പോകുന്ന യു.എ.ഇ.-യുടെ ഏറ്റവും നല്ല ഗായകന്‍  ഹൂസൈന്‍ അല്‍ ജാസ്മി, യുഎസ്സിലെ ടെന്നിസിയില്‍നിന്നും ഡീഡീ ബ്രിഡ്ജ് വാട്ടര്‍, അല്‍ബേനിയയുടെ എര്‍മാല്‍ മീത്ത, സ്പെയ്നിന്‍റെ യുവഗായകന്‍ അല്‍വാരോ സോളര്‍ എന്നിവരാണ് വത്തിക്കാനിലെ ക്രിസ്തുമസ് സംഗീതനിശയുടെ നേതൃനിരയില്‍ നില്ക്കുന്നത്. 60 സംഗീതജ്ഞരുള്ള റോം സംഫണി ഓര്‍ക്കസ്ട്ര ഇവര്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കും.   

വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് (Congregation for Education) ക്രിസ്തുമസ് സംഗീതനിശയുടെ സംഘാടകര്‍.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2018, 10:18