തിരയുക

The United States announces the return the historic  Balangiga bells to the Philippines The United States announces the return the historic Balangiga bells to the Philippines 

കഴിഞ്ഞകാലത്തെ വീഴ്ചകള്‍ സമാധാനത്തിനുള്ള വഴികളാകണം

നവംബര്‍ 12, ന്യൂയോര്‍ക്ക് : ഒന്നാം ലോകമായുദ്ധത്തിന്‍റെ ശതാബ്ദി സ്മരണയില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണര്‍ദീത്തോ ഔസാ നടത്തിയ പ്രഭാഷണത്തിലെ ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ശതാബ്ദിസ്മരണ (1918-2018)
നവംബര്‍ 12-Ɔο തിയതി തിങ്കളാഴ്ച ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ദുരന്തസ്മരണയില്‍ ന്യൂയോര്‍ക്കില്‍ വത്തിക്കാനും മാള്‍ട്ടയിലെ സമുന്നത മിലിട്ടറി സഖ്യവും, വിശുദ്ധ യോഹന്നാന്‍റെ നാമത്തിലുള്ള ന്യൂയോര്‍ക്കിലെ സന്ന്യാസ കൂട്ടായ്മയും സംയുക്തമായി ഒരു അനുസ്മരണ സംഗീതവിരുന്ന് ഒരുക്കുകയുണ്ടായി. കഴിഞ്ഞകാലത്തെ പാളിച്ചകള്‍, സമാധാന സംസ്ക്കാരത്തിന്‍റെ നിര്‍മ്മിതിക്ക് വഴിതെളിക്കണമെന്ന്, സംഗീതവിരുന്നിന്‍റെ സമാപനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.

പരേതസ്മരണാര്‍ത്ഥമുള്ള മൊസാര്‍ടിന്‍റെ ‘ഡി മൈനര്‍’ (D Minor) സൃഷ്ടിതുടങ്ങി, ആവേ വേരും... മുതലായ വിഖ്യാതമായ സംഗീത രചനകളാണ് യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തെ സ്ഫടികക്കൊട്ടാരത്തില്‍  (Crystal Palace) ന്യൂയോര്‍ക്ക് ചെയ്മ്പര്‍ ഓര്‍ക്കസ്ട്രയാണ് അവതരിപ്പിച്ചത്.

സമാധാനസംസ്ക്കാരത്തിനുള്ള വഴികള്‍
90 ലക്ഷം ഭടന്മാരും 70 ലക്ഷം പൗരന്മാരും ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കുടിശികയായപ്പോള്‍ പിന്നിയെും ലക്ഷങ്ങള്‍ അതിന്‍റെ ഭീകരമായ പ്രത്യാഘാതങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ചിരുന്നു.  ഇന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചിഹ്നഭിന്നമായി നടക്കുന്ന യുദ്ധങ്ങളുടെയും അഭ്യന്തരകലാപങ്ങളുടെയും ഓര്‍മ്മയിലും, അതുപോലുള്ള ഗാതകാല ദുരന്തങ്ങളുടെ പൂര്‍വ്വകാല സ്മരണയിലും, ഇന്നിന്‍റെ സമാധാനപൂര്‍ണ്ണമായ ജീവിതത്തിനും സമാധാന സംസ്ക്കാരത്തിനുള്ള വഴികള്‍ക്കായും നാമിന്ന് പരിശ്രമിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ അഭ്യര്‍ത്ഥിച്ചു.

രാഷ്ട്രങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും ആഴവും അടിയന്തിരവുമായ മാനസാന്തരത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും നീക്കങ്ങള്‍ ആവശ്യമാണ്. അങ്ങനെ ഒന്നാം ലോക മഹായുദ്ധത്തിന്‍റെ ഈ ശതാബ്ദിസ്മരണ മാനവകുലത്തിന്‍റെ മനഃസാക്ഷിയില്‍ സ്ഥായിയായ സമാധാന മാര്‍ഗ്ഗങ്ങള്‍ വളര്‍ത്താനുള്ള വഴികളാകണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ പ്രത്യാശപ്രകടിപ്പിച്ചു.

“യുദ്ധത്തിന്‍റെ സ്മശാനത്തില്‍ വളര്‍ന്ന വടവൃക്ഷം…” 
പരാജിതരുടെയും തരംതാഴ്ത്തപ്പെട്ടവരുടെയുംമേല്‍ വിജയംനേടുന്ന മനഃസ്ഥിതിയും, രാഷ്ട്രങ്ങള്‍ തുല്യസ്ഥാനത്തിനായി ഇന്നു കിടപിടിക്കുകയും ചെയ്യുമ്പോള്‍ ലോകസമാധാനം സാക്ഷാത്ക്കരിക്കാതെ പോകുന്ന ഒരു വിദൂരസ്വപ്നമായി മാറുകയാണ്.  വിശ്വശാന്തിക്കായി ആശ്രാന്തം പരിശ്രമിക്കുന്ന ഐക്യരാഷ്ട്ര സംഘടന യുദ്ധത്തിന്‍റെ ശാപമകറ്റി, സമാധാനപൂര്‍ണ്ണമായ ലോകത്തിനായി എന്നും പരിശ്രമിക്കുമ്പോള്‍, ഓര്‍ക്കണം അത് ഒരു ലോകമഹായുദ്ധത്തിന്‍റെ ഭീകരശ്മശാനത്തില്‍ നട്ടുവളര്‍ത്തിയ വടവൃക്ഷമാണെന്ന്, പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ ആര്‍ച്ചുബിഷപ്പ് ഔസാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

സമാധാനത്തിന്‍റെ സംസ്കൃതി വളര്‍ത്തുന്നതിനും അതിനായി പരസ്പരം കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിനും ഒന്നാം ലോകമഹായുദ്ധത്തില്‍ ജീവന്‍ സമര്‍പ്പിച്ച ലക്ഷോപലക്ഷം നിര്‍ദ്ദോഷികളുടെ സ്മരണ ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാവാട്ടെയെന്ന് ആഹ്വാനംചെയ്തുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഔസാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2018, 09:46