തിരയുക

Cardinal Parolin reflection the disastrous steps taken by world leaders after world war I. Cardinal Parolin reflection the disastrous steps taken by world leaders after world war I. 

ഒന്നാം ലോകമഹായുദ്ധവും “യൂറോപ്പിന്‍റെ ആത്മഹത്യയും”

നവംബര്‍ 15 വ്യാഴം : ഒന്നാം ലോക മഹായുദ്ധത്തിന്‍റെ പ്രഥമ ശതാബ്ദിസ്മരണയില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ പങ്കുവച്ച ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സഭ യുദ്ധാനന്തര ലോകത്ത് 
നവംബര്‍ 14-Ɔο തിയതി ബുധനാഴ്ച റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച, “കത്തോലിക്ക സഭ യുദ്ധാനന്തര ലോകത്ത്…” (1918-22) എന്ന രാജ്യാന്തര പഠനശിബിരത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ തന്‍റെ ചിന്തകള്‍ പങ്കുവച്ചത്.  ഒന്നാം ലോകമഹായുദ്ധത്തില്‍ സാമ്രാജ്യശക്തികള്‍ നിപതിച്ചെങ്കിലും, മൗലികമായ ആര്‍ദര്‍ശങ്ങളില്ലാത്ത രാഷ്ട്രീയ ശക്തികള്‍ പിന്നെയും ലോകത്ത് തലപൊക്കി. യുദ്ധാന്തരമുണ്ടായ ഒത്തുതീര്‍പ്പു സംഗമങ്ങളില്‍ സഭയുടെ സാന്നിദ്ധ്യവും, വീക്ഷണവും, നന്മയുടെ ആദര്‍ശങ്ങളും നവശക്തികള്‍ തള്ളിമാറ്റുകയും, പാടെ ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്ന് യുറോപ്പിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ക്രൈസ്തവവിരുദ്ധ നയങ്ങള്‍ പിറവിയെടുക്കുയും ചെയ്തു.

സഭയ്ക്ക് എതിരായ നീക്കങ്ങള്‍
ഒന്നാം ലോകമഹായുദ്ധ കാലത്ത് സഭയെ ഭരിച്ച പുണ്യശ്ലോകരായ പത്രോസിന്‍റ പിന്‍ഗാമികള്‍ - ബെന്ഡിക്ട് 15-Ɔമന്‍ മുതല്‍ പിയൂസ്
11-Ɔ‍‍‍മന്‍ പാപ്പാവരെ സുവിശേഷ മൂല്യങ്ങളുടെ ക്രിയ്ത്മകതയും ബലതന്ത്രവും കൂട്ടിയിണക്കിയ നന്മയും സമാധാനവുമുള്ളൊരു ലോകത്തിനായി കരുനീക്കിയപ്പോള്‍ അന്ന് ജര്‍മ്മന്‍, ആസ്ട്രോ-ഹങ്കേറിയന്‍, റഷ്യന്‍, ഓട്ടോമാന്‍ മേല്ക്കോയ്മയെ മറികടന്നു പിറവിയെടുത്ത പുതിയ രാഷ്ട്രീയശക്തികളുടെ രഹസ്യതാല്പര്യങ്ങള്‍ മൂലം കത്തോലിക്ക സഭയെ നയതന്ത്രപരമായ ചര്‍ച്ചകളില്‍നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കുകയും, തല്പരകക്ഷികള്‍ ക്രൈസ്തവ വിരുദ്ധ നയങ്ങള്‍ക്ക് ആഗോളതലത്തില്‍ മെല്ലെ കരുനീക്കങ്ങള്‍ നടത്തുകയുംചെയ്തു. അത് കാലക്രമത്തില്‍ സമാധാനത്തിന്‍റെയും നന്മയുടെയും പാതയില്‍ മാനവികതയ്ക്കുതന്നെ വിനയായെന്ന് കര്‍ദ്ദിനാള്‍ പിയത്രൊ പരോളിന്‍ പ്രബന്ധത്തില്‍ വിശദീകരിച്ചു.

സഭ പതറാതെ മുന്നോട്ട്!
യൂറോപ്യന്‍ രാജ്യങ്ങളില്‍പ്പോലും ക്രൈസ്തവികതയ്ക്കു വിരുദ്ധമായി ഉയര്‍ന്ന നവമായ ചിന്താധാരകളെ അന്നു സഭയെ നയിച്ച ഭാഗ്യസ്മരണാര്‍ഹനായ ബെനഡിക്ട് 15-Ɔമന്‍ പാപ്പാ വ്യാഖ്യാനിച്ചത്, “ഒന്നാം ലോകമഹായുദ്ധം യൂറോപ്പിന്‍റെ ആത്മഹത്യയായിരുന്നു” എന്നാണ്! അത്രത്തോളം നന്മയുടെ മൂല്യങ്ങള്‍ നവമായ രാഷ്ട്രീയ നയങ്ങള്‍മൂലം ക്രിസ്ത്യന്‍ യുറോപ്പിന് നഷ്ടമാക്കുന്നുണ്ടായിരുന്നു. യുദ്ധാനന്തരമുള്ള നവയൂറോപ്പ് പഴയ സാമൂഹ്യക്രമങ്ങളെയും വിശ്വാസ പാരമ്പര്യങ്ങളെയും തട്ടിമറിക്കുകയും തച്ചുടയ്ക്കുകയും ചെയ്തു. ഭൗതികവാദവും നിരീശ്വരത്വവും നാസ്തിക ചിന്തകളും എവിടെയും തലപൊക്കി.

നയതന്ത്രബന്ധങ്ങളില്‍ മെനഞ്ഞെടുത്ത സമാധാനദൂത്
എന്നിട്ടും സഭ പതറാതെ, ബെനഡിക്ട് 15-Ɔമന്‍ പാപ്പാ വത്തിക്കാന്‍റെ സ്ഥാനപതികളെ വന്‍ രാഷ്ട്രത്തലവാന്മാരുടെ പക്കലേയ്ക്ക് നന്മയുടെ ദൂതുമായി പറഞ്ഞയച്ചു. അവര്‍ രാഷ്ട്രങ്ങളിലേയ്ക്കു പോയത് നീതിയുടെയും സത്യത്തിന്‍റെയും മൗലികമായ മാനവികതയുടെ ആദര്‍ശങ്ങളുമായിട്ടാരുന്നു. ഒപ്പം ദൈവത്തില്‍ അടിയുറച്ച നിലപാടും, വിശ്വാസത്തില്‍ അധിഷ്ഠിതമായ അഭ്യര്‍ത്ഥനകളും അവര്‍ രാഷ്ട്രത്തലവന്മാരുമായി കൈമാറി..

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2018, 09:52