തിരയുക

സാഹോദര്യത്തിന്‍റെ ആശ്ലേഷം സാഹോദര്യത്തിന്‍റെ ആശ്ലേഷം  

ഒരപൂര്‍വ്വ നേര്‍ക്കാഴ്ച : അഹമ്മത് അത്-തയീബും പാപ്പാ ഫ്രാന്‍സിസും

പാപ്പാ ഫ്രാന്‍സിസും ഈജിപ്തിലെ വലിയ ഇമാം, അഹമ്മദ് അത്-തയീബും തമ്മില്‍ വത്തിക്കാനില്‍ സ്വാകാര്യകൂടിക്കാഴ്ച നടന്നു. പതിവു തെറ്റിച്ച് പാപ്പാ ഫ്രാന്‍സിസ് ഇമാമിനെ സ്വീകരിക്കാന്‍ പേപ്പല്‍ വസതിയുടെ പ്രധാന കവാടത്തിലെത്തിയത് ആരെയും ആശ്ചര്യപ്പെടുത്തുന്ന സാഹോദര്യത്തിന്‍റെ പ്രതീകമായി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

17 ഒക്ടോബര്‍, വത്തിക്കാന്‍ സിറ്റി
ഈജിപ്തില്‍ കെയിറോയിലെ വിഖ്യാതമായ അല്‍-അഹ്സര്‍ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റും ലോകത്തെ സുന്നി മുസ്ലിം കൂട്ടായ്മയുടെ സമാധാനകാംക്ഷിയുമായ നേതാവുമായി പേപ്പല്‍ വസതിയിലെ ഓഫീസില്‍ ഒക്ടോബര്‍ 16-Ɔο തിയതി ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

അഹമ്മദ് അത്-തയീബിന്‍റെ പാപ്പാ ഫ്രാന്‍സിസുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.  

ലോകത്തെ സമാധാനവഴികള്‍ തകര്‍ക്കുന്ന അതിക്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും രണ്ടു ആത്മീയ ഗുരുക്കന്മാരും വിവിധ അവസരങ്ങളില്‍ അപലപിച്ചിട്ടുള്ളതാണ്. മതങ്ങള്‍ സമാധാനത്തിന്‍റെ ഉപകരണങ്ങളാണ് എന്ന നിലപാടിന്‍റെ വക്താക്കളാണ് ഈ മഹാചാര്യന്മാര്‍.
30 മിനിറ്റിലേറെ നീണ്ട നേര്‍ക്കാഴ്ച ക്രിസ്തുമതവും ഇസ്ലാമും തമ്മിലുള്ള സംവാദത്തിന്‍റെ പാതയിലെ മറ്റൊരു കാല്‍വയ്പ്പായി കാണാവുന്നതാണെന്ന് ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു.

അഹമ്മദ് അത്-തയേബിനെക്കുറിച്ച് :
ഈജിപ്തില്‍ കെയിറോ ആസ്ഥാനമാക്കിയുള്ള അല്‍ അസാര്‍ യൂണിവേഴ്സിറ്റിയുടെ  പ്രഡിസന്‍റാണ് ഇമാം അഹമ്മദ് അത്-തയേബ് (President of al-Azhar University).  ലോകത്തെ സുന്നി മുസ്ലീങ്ങളുടെ സമാരാധ്യനും സമാധാന പ്രേമിയുമായ നേതാവാണ് ഇമാം അഹമ്മദ് അത്-തയേബ്. ഈജിപ്തിലെ വലിയ മഫ്തിയായി സേവനംചെയ്തിട്ടുള്ള അഹമ്മദ് അല്‍-തയേബ് ഇസ്ലാമിക ലോകത്തെ സമാധാനത്തിന്‍റെ വക്താവാണ്. ലോക സമാധാനത്തിനായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പരിശ്രമത്തില്‍ ഇമാം അത്-തയേബ് കണ്ണിചേരുന്ന നേര്‍ക്കാഴ്ചയായും ഇതു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

പാരിസിലെ സെര്‍ബോണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നുമാണ് ഇമാം അഹമ്മദ് അത്-തയേബ് ഇസ്ലാമിക തത്വശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കിയത്. തുടര്‍ന്ന് പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലെ യൂണിവേഴ്സിറ്റിയിലും, മറ്റു ഇസ്ലാമിക കേന്ദ്രങ്ങളിലും അദ്ധ്യാപകനായിരുന്നു. ഇസ്ലാമിക സ്വതന്ത്ര രാഷ്ട്രത്തിനായുള്ള നീക്കങ്ങളെയും സര്‍വ്വോപരി ഭീരപ്രവര്‍ത്തനങ്ങളെയും ശക്തമായി എതിര്‍ത്തിട്ടുള്ള ഇസ്ലാമിക നേതാവാണ് ഇമാം അഹമ്മദ് അത്-തയേബ്. സ്വഭാവത്തില്‍ത്തന്നെ ഇസ്ലാം കാരുണ്യത്തിന്‍റയും സമാധാനത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും മതമാണ്. എന്നാല്‍ അതിനെ അതിക്രമങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും മതമാക്കി മാറ്റുന്നതില്‍ ഏറെ പ്രതിഷേധവും വേദനയുമുള്ളതായി അത്-തയേബ് തുറന്ന പ്രസ്താവനകള്‍  ആവര്‍ത്തിച്ച് ഇറക്കിയിട്ടുള്ളതാണ്.
 
ഈജിപ്തിലെ താത്വിക സമൂഹത്തന്‍റെ തലവന്‍, പരമോന്നത കോടതിയുടെ അംഗം, ദേശീയ റേഡിയോ-ടെലിവിഷന്‍ മാധ്യമങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ സാമൂഹ്യകാര്യങ്ങളില്‍ ഏറെ സ്വാധീനവും പ്രാഗത്ഭ്യവുമുള്ള വ്യക്തിയാണ്. അല്‍-അസ്സാര്‍ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റ് എന്ന നിലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രാജ്യത്ത് വര്‍ദ്ധിപ്പിച്ച് 4 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ വേണ്ടുവോളം ഈജിപ്തിലെ വിദ്യാഭ്യാസ ശൃംഖലകള്‍ ഇമാം അത്-തയ്യേബ് വ്യാപിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അറിവും പണ്ഡിത്യവും സ്വന്തമായ ധാരാളം രചനകളിലൂടെയും ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2018, 18:01