തിരയുക

Vatican News
ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷങ്ങളുടെ ഒരു ദൃശ്യം ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷങ്ങളുടെ ഒരു ദൃശ്യം  (AFP or licensors)

ഇസ്രായേല്‍-പലസ്തീന്‍ അതിര്‍ത്തികളും സുരക്ഷിതത്വവും

സമാധാനപരമായി സഹവസിക്കാനും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ക്കുള്ളില്‍ വസിക്കാനും ഇസ്രായേല്‍ - പലസ്തീനിയന്‍ ജനതകള്‍ക്കുള്ള അവകാശം ആദരിക്കപ്പെടണം- ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ,.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഇരു രാഷ്ട്രങ്ങളുടെയും അവകാശങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കുന്നതായിരക്കണം എന്ന നിലപാട് പരിശുദ്ധസിംഹാസനം ആവര്‍ത്തിക്കുന്നു.

ഐക്യരാഷ്ട്രസഭയില്‍ (യുഎന്‍) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, യു എന്നിന്‍റെ കേന്ദ്ര ആസ്ഥനത്ത് യു എന്‍ സുരക്ഷാസമതി മദ്ധ്യപൂര്‍വ്വദേശത്തെ അവസ്ഥയെ അധികരിച്ചു സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയില്‍ വ്യാഴാഴ്ച (18/10/18) സംസാരിക്കുകയായിരുന്നു.

സമാധാനപരമായി സഹവസിക്കാനും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ക്കുള്ളില്‍ വസിക്കാനും ഇസ്രായേല്‍ ജനതയ്ക്കും പലസ്തീനിയന്‍ ജനതയ്ക്കുമുള്ള അഭിലാഷം സഫലീകൃതമാകണമെങ്കില്‍ ഇത്തരമൊരു പരിഹാരം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇരുജനതകളുടെയും ന്യായമായ അഭലാഷങ്ങള്‍ക്ക് പൂര്‍ത്തീകരണമേകാന്‍ കഴിയുന്ന ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ എത്തിച്ചേരുന്നതിനുള്ള ജ്‍ഞാനവും ഉത്തരവാദിത്വവും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രകടിപ്പിക്കാന്‍ പരിശുദ്ധസിംഹാസനം ഇസ്രായേലിനെയും പലസ്തിനെയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

18 October 2018, 13:07