തിരയുക

Vatican News
വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ മേധാവി - പ്രഫസര്‍ പാവുളോ റുഫീനി വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ മേധാവി - പ്രഫസര്‍ പാവുളോ റുഫീനി  (Vatican Media)

മാധ്യമ പ്രവര്‍ത്തനം സമാധാനത്തിനുള്ളത്...!

വത്തിക്കാന്‍റെ മാധ്യമ വകുപ്പും സീഗ്നിസും കൈകോര്‍ക്കുന്ന ഒരു രാജ്യാന്തര മാധ്യമ സംഗമം റോമില്‍ - 2018 ഓക്ടോബര്‍ 13 ശനിയാഴ്ച.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വത്തിക്കാന്‍റെ മാധ്യമ വകുപ്പും (Vatican Dicastery for Communications) സീഗ്നിസ് കത്തോലിക്ക രാജ്യാന്തര മധ്യമ സംഘടനയും (Signis International) കൈകോര്‍ത്താണ് “മാധ്യമപ്രവര്‍ത്തനം സമാധാനത്തിനുള്ളതാവണം,” എന്ന സമ്മേളനം ഒക്ടോബര്‍ 13-ന് സംഘടിപ്പിക്കുന്നത്.

ലോക സമാധാനത്തിനായി തങ്ങളുടെ ജീവന്‍ സമര്‍പ്പിച്ച രണ്ടു വാഴ്ത്തപ്പെട്ടവരുടെ : പോള്‍ ആറാമന്‍ പാപ്പായുടെയും എല്‍-സാല്‍വദോറിന്‍റെ രക്തസാക്ഷി വാഴ്ത്തപ്പെട്ട ഓസ്കര്‍ റോമേരോയുടെയും വിശുദ്ധപദ പ്രഖ്യാപനം പാപ്പാ ഫ്രാന്‍സിസ് നടത്തുന്നതിന്‍റെ തലേനാള്‍, ഓക്ടോബര്‍ 13 ശനിയാഴ്ച... “മാധ്യമങ്ങള്‍ സമാധാനത്തിന്‍റെ പ്രയോക്താക്കളാകണം…” എന്ന പ്രതിപാദ്യവിഷയവുമായിട്ടാണ് മാധ്യമപ്രവര്‍ത്തകരുടെ രാജ്യാന്തര സമ്മേളനം റോമില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ മേധാവി, പാവുളോ റുഫീനിയാണ് സെപ്തംബര്‍
28-Ɔο തിയതി വെള്ളിയാഴ്ച ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

28 September 2018, 19:33