ദൈവവചനം ഏക മാർഗ്ഗദീപം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആശയക്കുഴപ്പങ്ങൾക്കും പൊള്ളയായ മാനുഷികവചനങ്ങൾക്കു മദ്ധ്യേ നമുക്കാവശ്യം ദൈവവചനമാണെന്ന് മാർപ്പാപ്പാ.
ചൊവ്വാഴ്ച (21/01/25) “ദൈവവചനം” (#WordOfGod) എന്ന ഹാഷ്ടാഗോടൂകൂടി ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:
“ആശയക്കുഴപ്പത്തിനും മാനുഷിക വചസ്സുകളുടെ പൊള്ളത്തരത്തിനും മദ്ധ്യേ, നമുക്ക് #ദൈവവചനം ആവശ്യമാണ്, അതു മാത്രമാണ് നമ്മുടെ യാത്രയിൽ വഴികാട്ടി, നിരവധി മുറിവുകൾക്കും നഷ്ടങ്ങൾക്കും ഇടയിൽ നമ്മെ ജീവിതത്തിൻറെ യഥാർത്ഥ അർത്ഥത്തിലേക്ക് വീണ്ടും നയിക്കാൻ കഴിവിള്ളത് അതിനു മാത്രമാണ്.”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
Martedì 21 Gennaio 2025
Tweet – ore 13:30
Tweet – ore 13:30
IT: In mezzo allo stordimento e alla vanità delle parole umane, c’è bisogno della #ParoladiDio, l’unica che è bussola per il nostro cammino, l’unica che tra tante ferite e smarrimenti è in grado di ricondurci al significato autentico della vita.
EN: In the midst of the confusion and vanity of human words, we need the #WordOfGod. Scripture is the only true compass for our journey, and it alone is capable of leading us back to the true meaning of life amid so much woundedness and confusion.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: