ക്രൈസ്തവൈക്യം ഐച്ഛികമല്ല, ഐക്യത്തിനായി പ്രാർത്ഥിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്രൈസതവരുടെ ഐക്യത്തിനായി പ്രാർത്ഥിക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിൻറെ ആരംഭദിനത്തിൽ, ജനുവരി 18-ന്, ശനിയാഴ്ച, “പ്രാർത്ഥന”(#Prayer) “ക്രൈസ്തവൈക്യം” (#ChristianUnity) എന്നീ ഹാഷ്ടാഗുകളോടെ കണ്ണിചേർത്ത “എക്സ്” (X) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:
““എല്ലാവരും ഒന്നായിരിക്കണം" (യോഹന്നാൻ 17:21) എന്ന ദൈവഹിതത്തിനനുസാരം, സകല ക്രിസ്ത്യാനികളും ഒരു കുടുംബമായി മാറുന്നതിനായി പ്രാർത്ഥിക്കാൻ ഇക്കൊല്ലവും നാം വിളിക്കപ്പെട്ടിരിക്കുന്നു. ക്രൈസ്തവൈക്യം ഐച്ഛികമായ ഒരു കാര്യമല്ല. #പ്രാർത്ഥന #ക്രൈസ്തവൈക്യം”.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Anche quest’anno siamo chiamati a pregare, affinché tutti i cristiani tornino ad essere un’unica famiglia, coerenti con la volontà divina che vuole «che tutti siano una sola cosa» (Gv 17, 21). L'ecumenismo non è una cosa opzionale. #Preghiera #UnitàdeiCristiani
EN: This year too we are called to pray, so that all Christians may return to being one family, consistent with the divine will that “all may be one” (Jn 17:21). Ecumenism is not an optional endeavor. #Prayer #ChristianUnity
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: