ദൈവീകകരുണ മനുഷ്യരെ അറിയിക്കുന്നതാണ് സഭയുടെ കടമ: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യുദ്ധങ്ങളാലും, സംഘട്ടനങ്ങളാലും കലുഷിതമായ ഒരു ലോകത്തിൽ നമ്മെ സ്നേഹിക്കുന്നവനും കരുണാമയനുമായ ദൈവത്തിനു നമ്മെ ഉയർത്തുവാൻ സാധിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ജനുവരി മാസം പതിനേഴാം തീയതി വെള്ളിയാഴ്ച്ച, സമൂഹ മാധ്യമമായ എക്‌സിൽ (X) പങ്കുവച്ച സന്ദേശത്തിലാണ് പാപ്പാ ഈ ആശയം പങ്കുവച്ചത്.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ദൈവം കരുണയാണെന്നും, നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും അവൻ നമ്മെ സ്നേഹിക്കുന്നുവെന്നുമുള്ള ശാന്തമായ ഉറപ്പു എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ പകരുവാൻ സഭ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മോട് ക്ഷമിക്കാനും നമ്മെ ഉയർത്താനും ദൈവം എപ്പോഴും തയ്യാറാണ്."
IT: La Chiesa è chiamata a diffondere nella vita delle persone la certezza rasserenante che Dio è misericordia, che ci ama in ogni istante della vita ed è sempre pronto a perdonarci e a rialzarci.
EN: The Church is called to bring to the lives of all people the calming certainty that God is mercy and that He loves us at every moment of our lives. God is always ready to forgive us and lift us up.
5 കോടിയിലേറെ വരുന്ന എക്‌സ് (X) അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: