സാഹോദര്യവും പ്രത്യാശയുമുള്ള ഒരു ലോകത്തിനായി ദൈവത്തെയും മനുഷ്യരെയും ശ്രവിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നമ്മുടെ ലോകത്തെ കൂടുതൽ സഹോദര്യപൂർണ്ണമാക്കാനും, അതിന് നഷ്ടപ്പെട്ട ആനന്ദത്തെക്കുറിച്ചുള്ള പ്രത്യാശ തിരികെ നൽകാനും ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പാ. ജാഗ്രതാപൂർവ്വം പ്രവർത്തിക്കുകയും, കാരുണ്യപ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്നത് വഴി നമ്മുടെ ഈ ലോകത്തെ കൂടുതൽ സഹോദര്യപൂർണ്ണമാക്കാൻ സാധിക്കുമെന്നും, ആനന്ദത്തെക്കുറിച്ചുള്ള പ്രത്യാശ തിരികെ നൽകാൻ സാധിക്കുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ജനുവരി 22 ബുധനാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലാണ് മെച്ചപ്പെട്ട ഒരു ലോകത്തിനായി പ്രവർത്തിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തത്.
സഹോദര്യപൂർണ്ണമായ ഒരു ലോകനിർമ്മിതിക്കായി, നാം ദൈവത്തിന്റെയും നമ്മുടെ സഹോദരങ്ങളുടെയും സ്വരം ശ്രവിക്കാൻ തയ്യാറാകണെമന്നും, അതിനായി ദൈവം സഹായിക്കട്ടെയെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ആശംസിച്ചു. ജനുവരി 22 ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ മംഗളവർത്തയുമായി ബന്ധപ്പെടുത്തി ഉദ്‌ബോധനം നടത്തവേ, ദൈവവചനം ശ്രവിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചതിന് പിന്നാലെയാണ്, ദൈവത്തെയും മനുഷ്യരെയും ശ്രവിക്കേണ്ടതിന്റെയും, അതുവഴി മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കേണ്ടതിന്റെയും പ്രാധാന്യത്തിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.
"ദൈവത്തിന്റെയും നമ്മുടെ സഹോദരങ്ങളുടെയും വാക്കുകൾ കേൾക്കുവാനായി കർത്താവ് നമ്മുടെ ചെവികളും ഹൃദയങ്ങളും തുറക്കട്ടെ. അങ്ങനെ, നമ്മുടെ ജാഗ്രതയും കാരുണ്യവും വഴി നമുക്ക് നമ്മുടെ ലോകത്തെ കൂടുതൽ സഹോദര്യപൂർണ്ണമാക്കാനും, അതിന് ആനന്ദത്തിന്റെ പ്രത്യാശ തിരികെ നൽകാനും സാധിക്കും" എന്നായിരുന്നു പാപ്പാ എഴുതിയത്. #പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ എക്‌സിൽ തന്റെ സന്ദേശം കുറിച്ചത്.
IT: Il Signore apra i nostri orecchi e i nostri cuori perché sappiamo ascoltare la sua Parola e quella dei nostri fratelli. Così, attraverso la nostra attenzione e la nostra carità, possiamo rendere il nostro mondo più fraterno e restituirgli la speranza della gioia. #UdienzaGenerale
EN: May the Lord open our ears and hearts so that we may listen to His Word and those of our brothers and sisters. Through our attentiveness and charity, we can make our world more fraternal and restore to it the hope of joy. #GeneralAudience
5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: