തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
Fine - Requiem, grande Messe des Morts, Op. 5 per tenore, coro e orchestra
കാര്യക്രമം പോഡ്കാസ്റ്റ്
ദൈവമാതാവിന്റെ തിരുനാൾ ദിനം വിശുദ്ധ ബലി മദ്ധ്യേ ദൈവമാതാവിന്റെ തിരുനാൾ ദിനം വിശുദ്ധ ബലി മദ്ധ്യേ   (VATICAN MEDIA Divisione Foto)

മാനുഷിക ബലഹീനതയിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനാണ് ക്രിസ്തു: പാപ്പാ

ക്രിസ്തുമസിന്റെ മഹനീയത എടുത്തു പറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ എക്‌സിൽ (X) ഹ്രസ്വസന്ദേശം പങ്കുവച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മനുഷ്യശരീരത്തിന്റെ ബലഹീനതയും, മനുഷ്യജീവന്റെ സ്വഭാവവും തന്റെ മനുഷ്യാവതാരത്തിൽ വെളിവാക്കിയ ക്രിസ്തു, മനുഷ്യനെ രക്ഷിക്കുവാൻ പ്രാപ്തനാണെന്ന സന്ദേശം എടുത്തു പറഞ്ഞുകൊണ്ട്, ജനുവരി മാസം മൂന്നാം തീയതി, ഫ്രാൻസിസ് പാപ്പാ, സമൂഹ മാധ്യമമായ എക്‌സിൽ (X) തന്റെ  ഹ്രസ്വസന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"നമ്മുടെ രക്ഷകൻ ജഡത്തിൻ്റെ ദുർബലതയിൽ തന്നെത്തന്നെ വെളിപ്പെടുത്തുന്നു. ആകാശത്തിന്റെ ഉന്നതിയിൽ നിന്നും ഇറങ്ങിവന്നവൻ, ഭൂമിയുടെ ആഴങ്ങളിൽ ജീവിച്ചു. അവൻ ദൈവപുത്രനാണ്, എന്നിട്ടും അവൻ മനുഷ്യപുത്രനായിത്തീർന്നു.  യേശുക്രിസ്തു ഒരു സ്ത്രീയിൽ നിന്നാണ് ജനിച്ചത്, നമ്മിൽ ഒരാളാണ്: ഇക്കാരണത്താൽ, അവൻ നമ്മെ രക്ഷിക്കാൻ പ്രാപ്തനാണ്."

IT: Il nostro Salvatore si svela nella fragilità della carne. Viene dall’alto dei cieli ma abita le profondità della terra; è il Figlio di Dio, ma si è fatto Figlio dell’uomo. Cristo Gesù è nato da donna ed è uno di noi: proprio per questo Egli può salvarci.

EN: Our Saviour reveals Himself in the frailty of flesh. He came down to earth from the highest heaven. Son of God, He became the Son of man. Christ Jesus was born of woman, and is one of us. For this reason, He is able to save us.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്”  അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജനുവരി 2025, 13:39
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031