രക്ഷയിലേക്കുള്ള പാതയായ ക്രിസ്തു എളിമയുടെ മാർഗ്ഗത്തിലൂടെ കടന്നുവന്ന് രക്ഷ കാട്ടിത്തരുന്നു: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
എളിമയുടെ വഴിയിലൂടെയാണ് യേശു ഈ ലോകത്തിലേക്ക് കടന്നുവരുന്നതെന്നും, അവൻ നമുക്കായി ഒരു മാർഗ്ഗം, തുറന്ന്, കാണിച്ചുതരുന്നെന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ജനുവരി പതിനൊന്ന് ശനിയാഴ്ച, സാമൂഹ്യമാധ്യമമായ എക്സിലാണ് ക്രിസ്തു കാട്ടിത്തരുന്ന രക്ഷയുടെ മാർഗ്ഗത്തെക്കുറിച്ച് പാപ്പാ എഴുതിയത്. നമ്മുടെ അന്ത്യലക്ഷ്യവും അവൻ കാട്ടിത്തരുന്നുണ്ടെന്ന് പാപ്പാ എഴുതി.
യേശുവെന്ന രക്ഷയുടെ മാർഗ്ഗത്തെക്കുറിച്ച് ജനുവരി പതിനൊന്നിന് പ്രത്യേകമായി അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലും പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു. പ്രത്യാശയുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിപ്പിക്കാനായിരിക്കും ഈ ജൂബിലി പൊതുകൂടിക്കാഴ്ചകളെന്ന് പാപ്പാ വിശദീകരിച്ചിരുന്നു.
"എളിമയുടെ ഒരു മാർഗ്ഗത്തിലൂടെ ഈ ലോകത്തിലേക്ക് കടന്നുവരുന്ന യേശു, നമുക്കായി ഒരു വഴി തുറക്കുന്നു, നമുക്ക് ഒരു മാർഗ്ഗം നിർദ്ദേശിക്കുന്നു, നമുക്ക് ഒരു ലക്ഷ്യം കാട്ടിത്തരുന്നു" എന്നായിരുന്നു പാപ്പാ എഴുതിയത്. ക്രിസ്തുമസിന്റെ സമയം (#ChristmasSeason) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ ഈ സന്ദേശം എക്‌സിൽ കുറിച്ചത്.
IT: Gesù, che viene nel mondo attraverso la via dell’umiltà, ci apre una strada, ci indica un modo, ci mostra una meta. #TempodiNatale
EN: Jesus came into the world by the path of humility. He opens a path, points the way, and reveals our ultimate goal. #ChristmasSeason
5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: