തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
മൃത്യുവാഹിനിയായ യുദ്ധവിമാനം മൃത്യുവാഹിനിയായ യുദ്ധവിമാനം  (ANSA)

അക്രമത്തിനും മരണത്തിനും ഹേതുവാകുന്ന കച്ചവടം എത്ര ലജ്ജാകരം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ “എക്സ്” (X) മനുഷ്യൻറെ അത്യാർത്തി വിതയ്ക്കുന്ന നാശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അസംസ്‌കൃത വസ്‌തുക്കളോടും പണത്തോടുമുള്ള അത്യാഗ്രഹം യുദ്ധങ്ങൾക്ക് വഴിമരുന്നിടുന്നുവെന്ന് പാപ്പാ!

ഡിസംബർ 9-ന് (09/12/24) തിങ്കളാഴ്ച “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ മനുഷ്യൻറെ അത്യാഗ്രഹത്തിൻറെ ഈ ദുഷ്ഫലത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:

“അസംസ്‌കൃത വസ്‌തുക്കളോടും ധനത്തോടുമുള്ള അത്യാഗ്രഹത്താൽ പൊട്ടിപ്പുറപ്പെടുന്ന പല യുദ്ധങ്ങളും, അസ്ഥിരതയും അഴിമതിയും ആവശ്യമുള്ള ഒരു സായുധ സമ്പദ്‌വ്യവസ്ഥയെ ഊട്ടിവളർത്തുന്നു. എത്ര ലജ്ജാകരം, എന്തൊരു കാപട്യം: അക്രമത്തിനും മരണത്തിനും കാരണമാകുന്ന വ്യവസായങ്ങൾ തഴച്ചുവളരുമ്പോൾ ആളുകൾ കൊല്ലപ്പെടുന്നു!”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Tante guerre, scatenate dall’avidità di materie prime e di denaro, alimentano un’economia armata che esige instabilità e corruzione. Che scandalo e che ipocrisia: la gente viene uccisa mentre gli affari che provocano violenze e morte prosperano!

EN: Many wars, driven by insatiable greed for raw materials and money, fuel a weaponized economy that thrives on instability and corruption. What a scandal and hypocrisy: people are killed while the commerce that causes this violence and death continues to flourish!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഡിസംബർ 2024, 12:03
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031