തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
സമാധാനം സമാധാനം  (©sakepaint - stock.adobe.com)

അനീതിയുടെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ നമുക്കു സാധിക്കും, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ “എക്സിൽ” (X) സന്ദേശം - “വിശ്വശാന്തിദിനം 2025”

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കാരുണ്യപ്രവർത്തികൾ ചെയ്യാനും അനീതിയുടെ ചങ്ങലകൾ ഭേദിക്കാനും നമുക്കു സാധിക്കുമെന്ന് മാർപ്പാപ്പാ.

2025 ജനുവരി 1-ന് ആചരിക്കപ്പെടുന്ന ലോകസമാധാനദിനത്തിനുള്ള തൻറെ സന്ദേശം വ്യാഴാഴ്ച (12/12/24) പരസ്യപ്പെടുത്തപ്പെട്ട പശ്ചാത്തലത്തിൽ ഫ്രാൻസീസ് പാപ്പാ സാമൂഹ്യമാദ്ധ്യമമായ “എക്സിൽ” (X) അഥവാ, ട്വിറ്ററിൽ “വിശ്വശാന്തിദിനം2025” (#WDP2025) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.

പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:

“ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് പൊറുക്കേണമേ, നിൻറെ സമാധാനം ഞങ്ങൾക്ക് നൽകേണമേ” എന്നതാണ് 2025 ലെ ലോക സമാധാനദിന സന്ദേശത്തിൻറെ ശീർഷകമായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്. കാരുണ്യപ്രവൃത്തികൾ ചെയ്യാനും അനീതിയുടെ ചങ്ങലകൾ പൊട്ടിക്കാനും നമുക്ക് ഓരോരുത്തർക്കും കഴിയും!        #WDP2025”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്”  അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Ho scelto come titolo per il Messaggio della Giornata Mondiale della Pace 2025 "Rimetti a noi i nostri debiti, concedici la Tua pace". Ciascuno di noi può compiere azioni misericordiose e rompere le catene dell'ingiustizia! #GMP2025 @vaticanIHD_IT https://www.vatican.va/content/francesco/it/messages/peace/documents/20241208-messaggio-58giornatamondiale-pace2025.html

EN: I have chosen as the title for the 2025 World Day of Peace message: "Forgive us our trespasses: grant us your peace." Each of us can perform works of mercy and break the chains of injustice! #WorldDayOfPeace #WDP2025

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഡിസംബർ 2024, 15:33
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031