തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
ഫ്രാൻസിസ് പാപ്പാ ആവൃതിക്കുള്ളിലൊതുങ്ങുന്ന ധ്യാനാത്മകസമർപ്പിതജീവിതം നയിക്കുന്ന സന്ന്യസ്‌തകൾക്കൊപ്പം - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ ആവൃതിക്കുള്ളിലൊതുങ്ങുന്ന ധ്യാനാത്മകസമർപ്പിതജീവിതം നയിക്കുന്ന സന്ന്യസ്‌തകൾക്കൊപ്പം - ഫയൽ ചിത്രം 

ആവൃതിക്കുള്ളിൽ ധ്യാനാത്മകസന്ന്യസ്തജീവിതം നയിക്കുന്നവരുടെ പ്രാർത്ഥനയുടെ മൂല്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പാ

ആവൃതിക്കുള്ളിലൊതുങ്ങുന്ന ധ്യാനാത്മകസന്ന്യസ്തജീവിതം നയിക്കുന്നവരുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ്പിന്റെയും ദിനമായ നവംബർ ഇരുപത്തിയൊന്നിൽ, ഈ സമർപ്പിതരുടെ പ്രാർത്ഥനയുടെ പ്രാധാന്യവും മൂല്യവും ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പായുടെ എക്‌സ് സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സമർപ്പിതജീവിതക്കാരുടെ, പ്രത്യേകിച്ച് ആവൃതിക്കുള്ളിലൊതുങ്ങുന്ന ധ്യാനാത്മകസന്ന്യസ്തസമർപ്പിതജീവിതം നയിക്കുന്നവരുടെ പ്രാർത്ഥന ഏറെ പ്രധാനപ്പെട്ടതാണെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ധ്യാനാത്മകസന്ന്യസ്തസമർപ്പിതജീവിതം നയിക്കുന്നവരുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവായ്പുതിരുനാളിന്റെയും ദിനമായ  നവംബർ ഇരുപത്തിയൊന്നാം തീയതി സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് സമർപ്പിതരുടെ പ്രാർത്ഥനയുടെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.

മാനവികത ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത്, ജൂബിലി വർഷം പ്രത്യാശയുടെ സന്ദേശം പകരുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പ്രത്യാശയുടെ അടിസ്ഥാനം പ്രാർത്ഥനയാണെന്ന് തന്റെ സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു. "പ്രാർത്ഥിക്കുന്നവർക്കുവേണ്ടി" ( #ProOrantibus) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.

"ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത്, #രണ്ടായിരത്തിയിരുപത്തിയഞ്ചിലെജൂബിലി (#Jubilee2025) പ്രതിധ്വനിപ്പിക്കാനാഗ്രഹിക്കുന്ന പ്രത്യാശയുടെ അറിയിപ്പിന്റെ അടിസ്ഥാനം പ്രാർത്ഥനയാണ്. ഇത്തരുണത്തിൽ സമർപ്പിതർ, പ്രത്യേകിച്ച് ആവൃതിക്കുള്ളിലൊതുങ്ങുന്ന ധ്യാനാത്മകസന്ന്യസ്തസമർപ്പിതജീവിതം നയിക്കുന്വരുടെ സമൂഹങ്ങൾ നൽകുന്ന സംഭാവന എത്ര വിലപ്പെട്ടതാണ്! #പ്രാർത്ഥിക്കുന്നവർക്കുവേണ്ടി" എന്നതായിരുന്നു പാപ്പായുടെ സന്ദേശം.

EN: Prayer forms the foundation of the message of hope that #Jubilee2025 seeks to proclaim in our troubled times. The contribution of consecrated persons, particularly contemplative communities, is so precious in this endeavor! #ProOrantibus

IT: La preghiera è alla base dell’annuncio di speranza che il #Giubileo2025 intende far risuonare in questo tempo travagliato. Quanto prezioso è per questo il contributo delle persone consacrate, in particolare delle comunità di vita contemplativa! #ProOrantibus

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 നവംബർ 2024, 15:01
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031