തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
പ്രഭാതപ്രാർത്ഥന (ലത്തീനിൽ)
കാര്യക്രമം പോഡ്കാസ്റ്റ്
ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ദിവസത്തെ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ദിവസത്തെ പൊതുകൂടിക്കാഴ്ചാവേളയിൽ  (Vatican Media)

അസാധ്യമായവയെ സാധ്യമാക്കുന്നവനാണ് ദൈവം: ഫ്രാൻസിസ് പാപ്പാ

വിശ്വാസവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 7 ബുധനാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ എക്സ് സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മാനുഷികമായി അസാധ്യമെന്നു കരുതുന്നവയെപ്പോലും സാധ്യമാക്കാൻ സഹായിക്കുന്നവനാണ് ദൈവമെന്നും, അവനിലുള്ള ദൃഢമായ വിശ്വാസം നമ്മെ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്‌തരാക്കുമെന്നും ഫ്രാൻസിസ് പാപ്പാ. നമ്മുടെ ശക്തിക്കതീതമായ കാര്യങ്ങൾക്ക് മുന്നിൽ, ദൈവത്തിൽ സഹായം കണ്ടെത്താനും, അതുവഴി നമ്മുടെ പരിമിതികളെ തരണം ചെയ്യാനും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഓഗസ്സ്റ് ഏഴ് ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ ആറായിരത്തോളം ആളുകളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ഉദ്ബോധനപ്രഭാഷണത്തിൽനിന്നെടുത്ത ഒരു ഭാഗമായിരുന്നു അന്നേദിവസം സാമൂഹ്യമാധ്യമമായ എക്‌സിൽ പാപ്പാ കുറിച്ചത്.

"നമ്മുടെ കഴിവുകൾക്കും അതീതമായ ചില സാഹചര്യങ്ങളിൽ നാം ജീവിതത്തിൽ ചിലപ്പോഴൊക്കെ എത്തുകയും, "ഈ സാഹചര്യത്തെ എനിക്ക് എങ്ങനെ നേരിടാനാകും?" എന്ന് സ്വയം ചോദിക്കുകയും ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ, "ദൈവത്തിന് അസാധ്യമായി ഒന്നുമില്ല" (ലൂക്കാ 1, 37) എന്ന് ഓർക്കുന്നത് സഹായകരമാണ്. നാം ഇത് വിശ്വസിച്ചാൽ, നമുക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനാകും". എന്നായിരുന്നു പാപ്പാ എക്‌സിൽ എഴുതിയത്.

മംഗളവാർത്തത്തിരുനാളുമായി ബന്ധപ്പെട്ട തിരുവചന വായനകൾ ആധാരമാക്കിയായിരുന്നു ഓഗസ്റ്റ് ഏഴാം തീയതി ബുധനാഴ്ച പാപ്പാ ഉദ്‌ബോധനം നടത്തിയത്.

IT: Ognuno di noi si trova a volte, nella vita, in situazioni superiori alle proprie forze e si domanda: “Come posso affrontare questa situazione?”. Aiuta, in questi casi, ricordare che “nulla è impossibile a Dio” (Lc 1,37). Se noi crediamo questo, faremo miracoli.

EN: All of us sometimes find ourselves, in life, in situations beyond our strength and ask ourselves: “How can I cope with this situation?”. It helps, in such cases, to remember that “With God nothing will be impossible” (Lk 1:37). And if we believe this, we will perform miracles.

എക്‌സ് സാമൂഹ്യമാധ്യമത്തിൽ വിവിധ ഭാഷകളിലായി 5 കോടിയിലേറെ അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഓഗസ്റ്റ് 2024, 16:53
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031