തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
Canzonetta. Andante. Finale. Allegro vivacissimo
കാര്യക്രമം പോഡ്കാസ്റ്റ്
പാരിസ് ഒളിമ്പിക്സ് പാരിസ് ഒളിമ്പിക്സ്  (ANSA)

ഒളിമ്പിക് ചൈതന്യം, അക്രമത്തിന് ഒരു പ്രത്യൗഷധം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ “എക്സ്” സന്ദേശം: ഒളിമ്പിക് മേളയുടെ അരൂപിയും സമാധാനവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കായിക വിനോദം സമാധാനബന്ധങ്ങൾ പരിപോഷിപ്പിക്കട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു.

പാരീസ് ഒളിമ്പിക് മാമാങ്കത്തിന് തുടക്കംകുറിക്കപ്പെട്ട ഈ വെള്ളിയാഴ്‌ച (26/07/24) “താല്ക്കാലികഒളിമ്പിക് വെടിനിറുത്തൽ” (#OlympicTruce) “പാരിസ്2024” (#Paris2024) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത “എക്സ്”(X) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. 

പാപ്പാ കുറിച്ചത് ഇങ്ങനെയാണ്:

“ഒളിമ്പിക്സിൻറെയും, പാരാലിമ്പിക്സിൻറെയും അധികൃത ചൈതന്യം യുദ്ധ  ദുരന്തത്തിൽ നിപതിക്കാതിരിക്കാനും അക്രമം അവസാനിപ്പിക്കാനുമുള്ള ഒരു മറുമരുന്നാണ്. കായികവിനോദങ്ങൾ പാലങ്ങൾ നിർമ്മിക്കട്ടെ, പ്രതിബന്ധങ്ങളെ തകർക്കട്ടെ, സമാധാനപരമായ ബന്ധങ്ങൾ വളർത്തിയെടുക്കട്ടെ. #ഒളിമ്പിക് ട്രൂസ് #പാരീസ്2024”

ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസിൽ ഒളിമ്പിക് കായികമേള.

സാമൂഹ്യ മാദ്ധ്യമമായ “എക്സ്”-ൽ വിവിധഭാഷകളിലായി 5 കോടിയിലേറെ  അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: L’autentico spirito olimpico e paralimpico è un antidoto per non cadere nella tragedia della guerra e per porre fine alle violenze. Possa lo sport costruire ponti, abbattere barriere, favorire relazioni di pace. #TreguaOlimpica #Parigi2024

EN: The authentic Olympic and Paralympic spirit is an antidote against the tragedy of war and a way to put an end to violence. May sport build bridges, break down barriers, and foster peaceful relations. #OlympicTruce #Paris2024

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ജൂലൈ 2024, 13:30
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031