തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
ഫ്രാൻസിസ് പാപ്പാ വയോധികർക്കും കുട്ടികൾക്കുമായി അനുവദിച്ച ഒരു കൂടിക്കാഴ്‌ചവെളയിൽനിന്ന് - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ വയോധികർക്കും കുട്ടികൾക്കുമായി അനുവദിച്ച ഒരു കൂടിക്കാഴ്‌ചവെളയിൽനിന്ന് - ഫയൽ ചിത്രം  (VATICAN MEDIA Divisione Foto)

വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ഫ്രാൻസിസ് പാപ്പാ

ജൂലൈ 28 ഞായറാഴ്ച മുത്തശ്ശീമുത്തച്ഛന്മാരുടെ നാലാമത് ആഗോളദിനം ആചരിക്കാനിരിക്കെ, യുവജനങ്ങളും വയോധികരും തമ്മിലുള്ള ബന്ധം ശക്തമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച്, ജൂലൈ 24 ബുധനാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ എക്സ് സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുവജനങ്ങളും വയോധികരും തമ്മിൽ ഒരു പുതിയ കൂട്ടുകെട്ടിന്റെ ആവശ്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്‌സിൽ, ജൂലൈ 24 ബുധനാഴ്ച കുറിച്ച സന്ദേശത്തിലൂടെയാണ് പുതുതലമുറയുടെ വളർച്ചയ്ക്കുപകരിക്കുന്ന ഇത്തരമൊരു ബന്ധത്തിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചത്. വയോധികരുടെ അനുഭവസമ്പത്ത് യുവജനങ്ങളിൽ പ്രതീക്ഷകളുടെ നാമ്പുകൾ മെച്ചപ്പെട്ട രീതിയിൽ വളരാൻ സഹായിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അങ്ങനെ സാഹോദര്യം വളരുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

"യുവജനങ്ങളും വയോധികരും തമ്മിലുള്ള ഒരു നവബന്ധം നമുക്ക് ആവശ്യമാണ്. സുദീർഘമായ അനുഭവസമ്പത്തുള്ള ആളുകളുടെ ജീവദ്രവം, വളർന്നുവരുന്നവരിലെ പ്രതീക്ഷകളുടെ മുകുളങ്ങളെ നനയ്ക്കട്ടെ. ഇതുവഴി നമുക്ക് ജീവിതത്തിന്റെ മനോഹാരിത അറിയുകയും, സാഹോദര്യം പുലരുന്ന സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യാം" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

#മുത്തശ്ശീമുത്തച്ഛന്മാരുംവയോധികരും (#GrandparentsAndTheElderly) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം പ്രസിദ്ധീകരിച്ചത്.

EN: We need a new bond between the young and the elderly. May those with more life experience water the shoots of hope of those who are still growing. May we come to know the beauty of life and build a fraternal society. #GrandparentsAndTheElderly

IT: Abbiamo bisogno di una nuova alleanza tra giovani e anziani, perché la linfa di chi ha alle spalle una lunga esperienza di vita irrori i germogli di speranza di chi sta crescendo. Così impariamo la bellezza della vita e realizziamo una società fraterna. #NonnieAnziani

എക്‌സ് സാമൂഹ്യമാധ്യമത്തിൽ 5 കോടിയിലേറെ അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ജൂലൈ 2024, 17:36
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031