തിരയുക

പെന്തക്കോസ്ത തിരുനാളിൽ ഫ്രാ൯സിസ് പാപ്പാ ദിവ്യബലിയിൽ. പെന്തക്കോസ്ത തിരുനാളിൽ ഫ്രാ൯സിസ് പാപ്പാ ദിവ്യബലിയിൽ.  (Vatican Media)

പെന്തക്കോസ്താ: പരിശുദ്ധാത്മാവിന്റെ ശക്തിയെയും സൗമ്യതയെയും കുറിച്ച് ഫ്രാൻസിസ് പാപ്പാ

പെന്തക്കോസ്ത തിരുനാളിൽ ഫ്രാ൯സിസ് പാപ്പാ സഭയ്ക്കുള്ളിലെ പരിശുദ്ധാത്മാവിന്റെ ദ്വിവിധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന്റെ ശക്തിക്കും സൗമ്യതയ്ക്കും ഊന്നൽ നൽകുകയും ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പെന്തക്കോസ്ത തിരുന്നാളിനെ കുറിച്ചുള്ള  ബൈബിൾ വിവരണത്തെ (അപ്പോ 2:1-11) മുൻനിറുത്തി പാപ്പാ ആത്മാവിന്റെ സ്വാധീനത്തിന്റെ രണ്ട് പ്രധാന സവിശേഷതകളായ തിന്മയെ മറികടക്കാനുള്ള ശക്തിയും സൗമ്യമായി നടത്തുന്ന ഹൃദയ പരിവർത്തനത്തെയും എടുത്തുകാണിച്ചു. ബൈബിളിൽ പുറപ്പാട് 19:16-19ൽ ആത്മാവിന്റെ ശക്തമായ സാന്നിധ്യത്തിന്റെ പ്രതീകമായ കാറ്റും തീയും സൂചിപ്പിച്ചായിരുന്നു പാപ്പാ ആത്മാവിന്റെ  പ്രവർത്തനത്തെക്കുറിച്ച് വിവരിച്ചത്. അശുദ്ധി, വിഗ്രഹാരാധന, ഭിന്നത, അസൂയ തുടങ്ങിയ വിശുദ്ധ പൗലോസ് പരാമർശിച്ച "ജഡാഭിലാഷങ്ങളെ" (ഗലാ 5:19-21). മറികടക്കാൻ ഈ ദിവ്യശക്തി അത്യന്താപേക്ഷിതമാണെന്ന് പാപ്പാ പറഞ്ഞു.  

പരിശുദ്ധാത്മാവ് "വരണ്ടതും കഠിനവും തണുത്തതുമായ" ഹൃദയങ്ങളിൽ പ്രവേശിക്കുകയും അവയെ സുഖപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു, മരുഭൂമിയിലെ യേശുവിന്റെ പ്രലോഭനത്തിലും നാൽപത് ദിവസത്തെ തയ്യാറെടുപ്പിലും (മത്തായി 4:1-11) ആത്മാവിന്റെ പങ്ക് വ്യക്തമാക്കുകയും ചെയ്തു. അതേ സമയം, ആത്മാവിന്റെ സൗമ്യമായ സ്വഭാവത്തെക്കുറിച്ചു. പാപ്പാ വിശദീകരിച്ചു. പെന്തക്കുസ്ത നാളിൽ കാറ്റ് വീടിനെ നിറയ്ക്കുകയും അഗ്നിജ്വാലകൾ ശിഷ്യന്മാരുടെ തലയിൽ മൃദുവായി വന്നിറങ്ങുകയും ചെയ്തതു ചൂണ്ടിക്കാട്ടിയായിരുന്നു പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. ഈ സൗമ്യത നമ്മുടെ ഉള്ളിൽ നന്മയുടെ വിത്തുകൾ നടുന്നതിനും പരിപാലിക്കുന്നതിനുമുള്ള ദൈവത്തിന്റെ പരിപോഷണ രീതിയെയാണ്  പ്രതിഫലിപ്പിക്കുന്നത് എന്ന്. "കർത്താവേ, അങ്ങയുടെ സൗമ്യതയും, സ്നേഹത്തിന്റെ ഫലങ്ങളും എന്നോടുകൂടെ വസിക്കട്ടെ" (ശലോമോന്റെ ഗീതങ്ങൾ, 14:6) എന്ന ആഭിമ സഭയിൽ നിന്നുള്ള ഒരു പ്രാർത്ഥനയെ പരാമർശിച്ചു കൊണ്ട് പാപ്പാ പറഞ്ഞു.

എതിർപ്പുകൾക്കിടയിലും യേശുവിനെക്കുറിച്ചുള്ള അനുഭവങ്ങൾ പ്രഘോഷിക്കുവാനുള്ള ശിഷ്യന്മാരുടെ (അപ്പോ 4:18, 20) നവമായ ധൈര്യം എടുത്തുകാട്ടുന്നതു പരിശുദ്ധാത്മാവിന്റെ പരിവർത്തന ശക്തിയാണ് എന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു.

ജ്ഞാനസ്നാനത്തിലും സ്ഥൈര്യലേപനത്തിലും ലഭിച്ച അതേ ആത്മാവ് ഭൂമിയുടെയും സാംസ്കാരത്തിന്റെയും അതിരുകൾക്കുമപ്പുറത്ത് സകലരോടും സുവിശേഷം പ്രഘോഷിക്കാൻ നമ്മെ പ്രാപ്തരാക്കുന്നുവെന്ന് ജോൺ പോൾ രണ്ടാമൻ എഴുതിയ റെഡംപ്റ്റോറിസ് മിസ്സിയോ, 25 ഉദ്ധരിച്ചു കൊണ്ട് പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

നമ്മെ ക്ഷണിക്കുന്ന സാർവ്വത്രിക ദൗത്യത്തിൽ നമ്മുടെ ശക്തി പരിശുദ്ധാത്മാവിന്റെ  താണ് അതിനാൽ പ്രയാസങ്ങളും എതിർപ്പുകളും നേരിടുമ്പോഴും സമാധാനം, ക്ഷമ, സ്വാഗതം, ഐക്യദാർഢ്യം എന്നിവയിൽ ഉറച്ചുനിൽക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.  ലോകത്തിന്റെ  ശക്തി ക്കല്ല പരിശുദ്ധാത്മാവിന്റെ  ശക്തിക്കു വഴങ്ങി ‘' യുദ്ധം ആഗ്രഹിക്കുന്നുരോടു് സമാധാനവും, പ്രതികാരം തേടുന്നവരോടു് ക്ഷമയും, വാതിലുകൾ കൊട്ടിയടക്കുന്നവർക്കും മതിലുകൾ കെട്ടിയുയർത്തുന്നവരോടു് സ്വാഗതവും ഐക്യദാർഢ്യവും, മരണം തിരഞ്ഞെടുക്കുന്നവരോട് ജീവനും, അപമാനിക്കാനും അവഹേളിക്കാനും ഇഷ്ടപ്പെടുന്നവരോട് ബഹുമാനവുമാണ് ക്രൈസ്തവന്റെ പ്രഘോഷണമെന്ന് പരിശുദ്ധ പിതാവ് അടിവരയിട്ടു.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും ഐക്യദാർഢ്യത്തിന്റെയും ഭാവിയിലേക്ക് വിശ്വാസികളെ നയിക്കുന്ന, ഒരു നങ്കൂരമായി ചിത്രീകരിക്കപ്പെട്ട പ്രത്യാശയുടെ പ്രാധാന്യം പാപ്പാ ഊന്നിപ്പറഞ്ഞു. വെല്ലുവിളികൾക്കിടയിലും, പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും ദാനങ്ങളുമാണ് പ്രത്യാശയുടെ പാതയിൽ ഒരുമിച്ച് സഞ്ചരിക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുന്നതെന്ന് പാപ്പാ ഉറപ്പുനൽകി.

പരിശുദ്ധാത്മാവിന്റെ തുടർച്ചയായ മാർഗ്ഗനിർദ്ദേശത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയോടെയാണ് പാപ്പാ അവസാനിപ്പിച്ചത്:

“സ്രഷ്ടാവായ ആത്മാവേ, വരിക, ഞങ്ങളുടെ മനസ്സുകളെ പ്രകാശിപ്പിക്കണമേ, ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ കൃപയാൽ നിറയ്ക്കണമേ, ഞങ്ങളുടെ ചുവടുകളെ നയിക്കണമേ, ഞങ്ങളുടെ ലോകത്തിന് നിങ്ങളുടെ സമാധാനം നൽകുക. ആമേൻ.”

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2024, 15:21