തിരയുക

ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ചാവേളയിൽ   (Vatican Media)

കണ്ടുമുട്ടലുകൾ ജീവിതത്തെ പരിവർത്തനപ്പെടുത്തുന്നു: ഫ്രാൻസിസ് പാപ്പാ

സുവിശേഷത്തിൽ എടുത്തു പറയുന്ന യേശുവിന്റെ കണ്ടുമുട്ടലുകളെ അടിവരയിട്ടുകൊണ്ട്, ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം ഏഴാം തീയതി സമൂഹമാധ്യമമായ x (എക്സ്) ൽ ഹ്രസ്വസന്ദേശം പങ്കുവച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കണ്ടുമുട്ടലുകൾ മനുഷ്യജീവിതത്തെ പരിവർത്തനപ്പെടുത്തുന്ന അത്ഭുതമെന്നും, ഇതിനു ഉദാഹരണങ്ങളാണ് സുവിശേഷത്തിൽ യേശുവിന്റെ ജീവിതത്തിലൂടെ നമുക്ക് മനസിലാകുന്നതെന്നും  എടുത്തു പറഞ്ഞു കൊണ്ട് ഏപ്രിൽ മാസം ഏഴാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ x (എക്സ്) ൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“വ്യക്തികൾ തമ്മിൽ കണ്ടുമുട്ടുക, അന്യോന്യം വീക്ഷിക്കുക,  വ്യക്തിപരമായ ജീവിതകഥകൾ പങ്കുവയ്ക്കുക: ഇവയിലാണ് യേശുവിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ ഉൾക്കൊള്ളുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഒരു കണ്ടുമുട്ടൽ ജീവിതത്തെ തന്നെ പരിവർത്തനപ്പെടുത്തുന്നു. പുനരുജ്ജീവിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയുന്ന യേശുവുമായുള്ള കണ്ടുമുട്ടലുകളാണ് #സുവിശേഷം.”

IT: Incontrare i volti, incrociare gli sguardi, condividere la storia di ciascuno: questa è la vicinanza di Gesù che siamo chiamati a vivere. Un incontro può cambiare una vita. Il #Vangelo è pieno di questi incontri con Cristo che risollevano e risanano.

EN: Encountering people, sharing a gaze and our stories: this is the closeness of Jesus that we are called to live. An encounter can change a life. The #Gospel is filled with these encounters with Jesus that uplift and heal.

സമൂഹമാധ്യമമായ എക്‌സിലൂടെ  എഴുതപ്പെടുന്ന പാപ്പായുടെ  ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ x  അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ പാപ്പായുടെ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2024, 13:32