തിരയുക

കഴിഞ്ഞ ദിവസത്തെ പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ കഴിഞ്ഞ ദിവസത്തെ പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ  (ANSA)

വിശ്വാസം ശരണം സ്നേഹം എന്നീ പുണ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ

ദൈവികപുണ്യങ്ങൾ സംബന്ധിച്ച് മെയ് ഒന്നാം തീയതി ഫ്രാൻസിസ് പാപ്പാ നൽകിയ ട്വീറ്റ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സദ്ഗുണങ്ങളായി അറിയപ്പെടുന്ന വിശ്വാസവും ശരണവും സ്നേഹവുമില്ലെങ്കിൽ സ്നേഹിക്കപ്പെടാത്തപ്പോഴും സ്നേഹിക്കാനോ, പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുന്ന പ്രതീക്ഷ വച്ചുപുലർത്താനോ നമുക്ക് സാധിക്കില്ലെന്നും ഫ്രാൻസിസ് പാപ്പാ. എത്രമാത്രം വിവേകവും നീതിബോധവും മനോധൈര്യം ഉള്ളവരാണെങ്കിലും ദൈവികപുണ്യങ്ങളായി അറിയപ്പെടുന്ന വിശ്വാസവും ശരണവും സ്നേഹവും ഇല്ലെങ്കിൽ ക്രൈസ്തവമായ ജീവിതം എളുപ്പമാകില്ലെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു. കഴിഞ്ഞ ഏതാനും ബുധനാഴ്ചകളിലായി വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളകളിൽ സദ്ഗുണങ്ങൾ ആധാരമാക്കി നടത്തിവരുന്ന പ്രബോധനപാരമ്പരയുടെ ഭാഗമായി, മെയ് ഒന്നാം തീയതി ബുധനാഴ്ച വിശ്വാസമെന്ന പുണ്യത്തെക്കുറിച്ച് പഠിപ്പിച്ചതിന് ശേഷം സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് ദൈവികപുണ്യങ്ങളെക്കുറിച്ച് പാപ്പാ എഴുതിയത്.

"മൂന്ന് ദൈവികപുണ്യങ്ങളും വലിയ ദൈവദാനങ്ങളാണ്. അവയില്ലാതെയും, നാം വിവേകമതികളും, നീതിമാന്മാരും, ശക്തരും, മിതത്വമുള്ളവരുമായേക്കാം. എന്നാൽ, സ്നേഹിക്കപ്പെടാത്തപ്പോഴും സ്നേഹിക്കുന്ന ഒരു ഹൃദയമോ, എല്ലാ പ്രതീക്ഷകൾക്കും അപ്പുറമായ ഒരു പ്രതീക്ഷയോ നമുക്കുണ്ടാകില്ല" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. #പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.

EN: The three theological virtues are great gifts of God. Without them, we might be prudent, just, strong, and temperate, but we would not have a heart that loves even when it is not loved, nor would we have hope that dares against all hope. #GeneralAudience

IT: Le tre virtù teologali sono grandi doni di Dio. Senza di esse noi potremmo essere prudenti, giusti, forti e temperanti, ma non avremmo un cuore che ama anche quando non è amato, non avremmo una speranza che osa contro ogni speranza. #UdienzaGenerale

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 May 2024, 15:45