തിരയുക

ലോകസമാധാനത്തിനായി അമ്മയുടെ സഹായം തേടി പാപ്പാ ലോകസമാധാനത്തിനായി അമ്മയുടെ സഹായം തേടി പാപ്പാ  (AFP or licensors)

ലോകസമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിച്ച് ഫ്രാൻസിസ് പാപ്പാ

"പോംപേയ് മാതാവിനോടുള്ള അപേക്ഷയുടെ" ദിനമായ മെയ് എട്ടിന് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വീറ്റ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവം ലോകത്തിന് മുഴുവൻ സമാധാനം നൽകുവാനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പായുടെ സന്ദേശം. ഇറ്റലിയിലെ പോംപേയ് നഗരത്തിലുള്ള പരിശുദ്ധ അമ്മയോട് പ്രത്യേകമായി മാധ്യസ്ഥ്യം അപേക്ഷിക്കുന്ന മെയ് എട്ടാം തീയതി ബുധനാഴ്ച സാമൂഹ്യാമാധ്യമമായ എക്‌സിലൂടെയാണ് ഇതുസംബന്ധിച്ച് പാപ്പാ ട്വീറ്റ് നൽകിയത്. കഠിനമായ അക്രമങ്ങൾക്ക് വിധേയമാകുന്ന ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ എന്നിവിടങ്ങൾ പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകമായി പരാമർശിച്ചു.

"ഇന്ന് പോംപെയിലെ കൊന്തമാതാവിനോടുള്ള അപേക്ഷയെന്ന പ്രാർത്ഥന സഭ ഉയർത്തുന്നു. ലോകത്തിന് മുഴുവൻ, പ്രത്യേകിച്ച് കഠിനമായ ആക്രമണങ്ങൾക്ക് വിധേയമാകുന്ന ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ എന്നിവയ്ക്ക് ദൈവം സമാധാനം നൽകുന്നതിനായി, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിക്കാൻ ഞാൻ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു" എന്നതായിരുന്നു പാപ്പായുടെ സന്ദേശം. "കൊന്തമാതാവ്" (#OurLadyOfTheRosary) എന്ന ഹാഷ്‌ടാഗ് തന്റെ സന്ദേശത്തിൽ പാപ്പാ ഉപയോഗിച്ചിരുന്നു.

EN: The Church raises her prayer of "Supplication" to #OurLadyOfTheRosary of Pompeii today. I invite everyone to invoke the intercession of Mary, and pray that the Lord may grant #Peace to the entire world, especially to the dear and martyred Ukraine, to Palestine and Israel.

IT: Oggi la Chiesa eleva la preghiera della “Supplica” alla #MadonnadelRosario di Pompei. Invito tutti ad invocare l’intercessione di Maria, affinché il Signore conceda #pace al mondo intero, specialmente alla cara e martoriata Ucraina, alla Palestina e a Israele.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2024, 16:27