തിരയുക

ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പാ.  (VATICAN MEDIA Divisione Foto)

പാപ്പാ: യുക്രെയ്നിനെ മറക്കാതിരിക്കാം

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“പലസ്തീനയിലും, ഇസ്രായേലിലും സമാധാനത്തിനായി ഞാൻ ഓരോ ദിവസവും പ്രാർത്ഥിക്കുന്നു, ഈ രണ്ട് ജനതകളുടെയും സഹനം ഉടൻ തന്നെ അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു. യുദ്ധം കാരണം വളരെയധികം കഷ്ടപ്പെട്ട് തകർന്ന യുക്രെയ്നിനെ നമുക്ക് മറക്കാതിരിക്കാം.”

ഏപ്രിൽ ഇരുപത്തൊന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്,  സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, അറബി എന്ന ഭാഷകളില്‍ പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 April 2024, 14:05