തിരയുക

ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പാ.  (Vatican Media)

പാപ്പാ: ജീവിക്കുന്ന യേശുവാണ് ജീവനിലേക്കുള്ള പാത

ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മാർച്ച് 31 ആം തിയതി, ഈസ്റ്റർ ഞായറാഴ്ച്ച നൽകിയ x അക്കൗണ്ട്  സന്ദേശത്തിൽ ഉത്ഥിതനായ ക്രിസ്തുവിന് മാത്രമേ ജീവന്റെ പാത തുറക്കുവാൻ കഴിയുകയുള്ളു എന്ന പ്രമേയം പങ്കുവച്ചത്.

"യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു! ജീവനിക്കുള്ള വഴി തടസ്സപ്പെടുത്തുന്ന കല്ലുകൾ ഉരുട്ടിമാറ്റാൻ അവിടുത്തേക്ക് മാത്രമേ കഴിയൂ. ജീവിക്കുന്ന അവൻ തന്നെയാണ് ജീവനിലേക്കുള്ള പാത. ജീവന്റെ വഴി: സമാധാനത്തിന്റെയും, അനുരഞ്ജനത്തിന്റെയും, സാഹോദര്യത്തിന്റെയും വഴി"

ഉത്ഥാന ദിനത്തിൽ ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, അറബി എന്നീ ഭാഷകളിലാണ് പാപ്പാ തന്റെ എക്സ് അക്കൗണ്ടിലെ സന്ദേശം പങ്കുവെച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ഈ സന്ദേശങ്ങൾ വായിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2024, 14:49